നിരവധി വിവാദങ്ങളാണ് വനിതയുടെ വിവാഹത്തിന് ശേഷം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അമ്മക്ക് വിവാഹാശംസകള്‍ നേര്‍ന്ന് മകള്‍ ജോവിക നേര്‍ന്ന് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത്.
അമ്മയെ ഓര്‍ത്ത് ഞാന്‍ വളരെ സന്തോഷവതിയാണ്.. അഭിമാനിതയുമാണ്. കുടുംബം എന്ന് നമ്മള്‍ വിളിക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും ആവേശത്തിന്റെയും സത്യത്തിന്റെയും ഈ ലോകത്തിലേക്ക് പപ്പയെ കൂടി കൂടെ കൂട്ടുന്നതില്‍ ഞാന്‍ ഏറെ സന്തോഷത്തിലാണ്. ഇപ്പോഴാണ് നമ്മുടെ കുടുംബം പൂര്‍ത്തിയായത്. ഇങ്ങനെ ഒരു അംശം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഒരിക്കല്‍ പോലും ഓര്‍ത്തിരുന്നില്ല. അത്ഭുതത്തിന്റെ കാണാമറയത്ത് നിന്നും ഇങ്ങനെ ഒന്ന് കണ്ടുപിടിച്ച് തന്നതിന് ഒത്തിരി നന്ദി. അമ്മക്കുള്ളത് പോലെയുള്ള സുഹൃത്തുക്കള്‍ എനിക്കും ഭാവിയില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അവരെ എനിക്ക് അറിയാം. ഹൃദയത്തോട് ചേര്‍ത്ത് അവരെ സ്നേഹിക്കുന്നുമുണ്ട്. ആരെങ്കിലും എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചാല്‍ അവരുടെ പേരുകളും ആ കൂട്ടത്തില്‍ ഉണ്ടാകും.
പലരും പലതും പറയും.. പക്ഷേ ഒന്നോര്‍ക്കുക..! ഇത് നമ്മുടെ ജീവിതമാണ്.. ഇത് നമുക്കിഷ്ടമുള്ളത് പോലെ ജീവിക്കും.സ്നേഹം എന്നത് പകരുന്ന ഒന്നാണ്.. ലോകം മുഴുവന്‍ അത് നിറഞ്ഞ് നില്‍ക്കുകയാണ്. നമുക്ക് അതിന് വിധേയരാകാം.. ഒരിക്കലും നമ്മള്‍ മടുക്കില്ല. കൂടുതല്‍ ആനന്ദവും സന്തോഷവും നേരുന്നു.