തകര്‍പ്പന്‍ ലുക്കിൽ എത്തി മഞ്ജുവും കാളിദാസും; ജാക്ക് ആന്‍ഡ് ജില്‍ ഫോട്ടോ പുറത്തുവിട്ട് കാളിദാസ് ജയറാം

Malayalilife
topbanner
തകര്‍പ്പന്‍ ലുക്കിൽ എത്തി മഞ്ജുവും കാളിദാസും; ജാക്ക് ആന്‍ഡ് ജില്‍ ഫോട്ടോ പുറത്തുവിട്ട് കാളിദാസ് ജയറാം

മലയാള സിനിമയിലെ യുവ താരമായി കാളിദാസ് ജയറാമിനെ ഏവർക്കും സുപരിചിതമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ  മലയാള ചലച്ചിത്ര വേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. എന്നാൽ ഇപ്പോൾ താരം തന്‍റെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ ​ഗെറ്റപ്പ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ജാക്ക് അന്‍റ് ജില്‍. ചിത്രത്തിൽ അടിപൊളി ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്. 

 മുഴുനീള എന്റ്‍ര്‍ ട്രയിനര്‍ ത്രില്ലർ കൂടിയായ ചിത്രത്തിൽ  സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്തോഷ് ശിവന്‍ സംവിധാന രംഗത്തേക്ക് വീണ്ടും മടങ്ങി വന്നിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെയാണ് അണിനിരക്കുന്നത്.  ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ലണ്ടനിലാണ്  നടന്നിരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram) on

 

Manju and Kalidas arrive at a new look

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES