മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കള്‍ കാളിദാസും മാളവികയും മലയാളികള്‍ക്ക് സുപരിചിതരാണ്. കാളിദാസ് മലയാളം,തമിഴ് സിനിമകളില്‍ സജീവമായപ്പോള്‍ മകള്‍ മാളവിക മോഡലിങ്ങിലും സ്പോര്‍ട്സിലുമാണ് കൂടുതല്‍ താല്പര്യം കാണിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ മാളവിക പങ്കുവച്ച സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള സ്റ്റോറിയാണിത്. എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം. നിനക്ക് പിറന്നാള്‍ ആശംസകള്‍ എന്നും , എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും ഫോട്ടോയ്ക്കൊപ്പം മാളവിക കുറിച്ചു. എന്നാല്‍ ആളുടെ പേരോ മറ്റുവിവരങ്ങളോ സ്റ്റോറിയില്‍ ചേര്‍ത്തിട്ടില്ല.
അടിത്തിടെ താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് മാളവിക എത്തിയിരുന്നു. ചിത്രത്തിന് കമന്റുമായി പാര്‍വതിയും കാളിദാസനും എത്തിയ്രുന്നു.ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് ആല്‍ബത്തില്‍ മാളവിക അഭിനയിച്ചിരുന്നു. നടന്‍ അശോക് സെല്‍വനാണ് ഈ വീഡിയോയില്‍ മാളവികയ്ക്കൊപ്പം അഭിനയിച്ചത്.