Latest News

ഓണത്തിന് കുടുംബത്തിനൊപ്പം സദ്യ കഴിച്ചും പായസം കുടിച്ചും മലൈക അറോറ; ചിത്രം വൈറൽ

Malayalilife
ഓണത്തിന് കുടുംബത്തിനൊപ്പം സദ്യ കഴിച്ചും പായസം കുടിച്ചും മലൈക അറോറ; ചിത്രം വൈറൽ

ബോളിവുഡിലെ ശ്രദ്ധേയായ താരമാണ്  മലൈക അറോറ. നിരവധി സിനിമകളിലൂടെ പ്രേക്ഷക  മനസ്സ് കീഴടക്കിയ താരത്തിന്റെ ഓണാഘോഷ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുകയാണ്. അഞ്ചു മാസത്തിനു ശേഷം വിശേഷപ്പെട്ട ഓണം ദിവസം കുടുംബവുമായി ഒത്തു ചേര്‍ന്നെന്നും വ്യക്തമാക്കി കൊണ്ടാണ് സദ്യവിശേഷങ്ങള്‍  മലൈക അറോറ പങ്കുവെച്ചത്.

മേശയ്ക്ക് അരികെ സദ്യ കഴിക്കാനായി ഇരിക്കുന്ന  മലൈക അറോറയും സഹോദരി അമൃത അറോറയും ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോയ്ക്ക്  രണ്ടുപേരും കൈയില്‍ പപ്പടം എടുത്ത് പിടിച്ചുകൊണ്ടാണ്  പോസ് ചെയ്തിരിക്കുന്നത്. സമീപം അമ്മ ജോയ്സുമുണ്ട്. മലൈക  അതോടൊപ്പം .അഞ്ചുമാസത്തിനു ശേഷമാണ് അമ്മയെയും സഹോദരിയെയും കാണുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

 സദ്യ തയ്യാറാക്കിയിരിക്കുന്നത്  അമ്മ ജോയ്സ് അറോറയാണ്.  താമസഹോരദിമാര്‍ വാഴയിലയില്‍ തന്നെയാണ് സദ്യ കഴിക്കുന്നതും. മലൈക നന്ദിയും  ഓണസദ്യ തയ്യാറാക്കിയ അമ്മയ്ക്ക് പറയുന്നുണ്ട്. അവിയല്‍, എരിശ്ശേരി, പുളിശ്ശേരി, കൂട്ടുകറി, ഓലന്‍, സാമ്ബാര്‍, വെള്ളരിക്കപ്പച്ചടി, മുട്ടക്കോസ് തോരന്‍, വാഴക്ക മെഴുക്കപുരട്ടി, മട്ടച്ചോറ്, നെയ്, സംഭാരം, ഇഞ്ചിപുളി, നാരങ്ങ അച്ചാര്‍, പപ്പടം, പാലടപായസം, അടപ്രഥമന്‍ എന്നിവയാണ് ഓണസദ്യയ്ക്കായി ഒരുക്കിയത്. കമന്റുമായി താരസഹോദരിമാരുടെ കൂട്ടുകാരും വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തിന് ചുവടെ എത്തിയിരിക്കുന്നത്. അതേസമയം വളരെ ശക്തമായ ഒരു മലയാളി ബന്ധം താരത്തിനുണ്ട്. താരത്തിന്റെ അമ്മ മലയാളി കൂടിയാണ്.

Read more topics: # Malaika Arora new post goes viral
Malaika Arora new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES