മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും നർത്തകിയുമാണ് കൃഷ്ണപ്രഭ. . സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി (2008) എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ സിനിമ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ നൃത്ത വിദ്യാലയം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തതിന്റെ അനുഭവം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് കൃഷ്ണപ്രഭ.
ഡാന്‍സില്‍ തനിക്കുള്ള അപര്യാപ്തതകള്‍ സ്വയം ട്രോള്‍ ചെയ്യാനും സമ്മതിക്കാനും മടിയില്ലാത്ത ആളാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളില്‍ ഇതിനെ സ്വയം രസകരമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അത്തരത്തില്‍ ഒന്നും കണക്കാക്കിയല്ല മമ്മുക്കയെ വിളിച്ചതെന്ന് കൃഷ്ണ പ്രഭ പറയുന്നു. പനമ്ബള്ളി നഗറില്‍ ആണ് എന്നതിനാലാണ് തൊട്ടടുത്തുള്ള മമ്മൂക്കയെ തന്നെ വിളിക്കാം എന്നുവെച്ചത്.
ആര്‍ യു കിഡിംഗ് മീ? എന്നായിരുന്നു കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ പ്രതികരണം എന്നും കൃഷ്ണപ്രഭ പറയുന്നു. ചടങ്ങിന്റെ രണ്ട് ദിവസം മുമ്പാണ് വരാമെന്ന് സമ്മതിച്ചത്. അദ്ദേഹം വേദിയിലെത്തി പറഞ്ഞത് ഇങ്ങനെയാണ്, ' കൃഷ്ണ പ്രഭ എന്റെ ശിഷ്യയാണ്. എനിക്ക് ലോകം മുഴുവന്‍ ഡാന്‍സ് സ്‌കൂളുകളുണ്ട്. എല്ലാം കൂടി നോക്കി നടത്താന്‍ പ്രയാസമായതിനാല്‍ ഇതിന്റെ ചുമതല ശിഷ്യയായ കൃഷ്ണപ്രഭയെ ഏല്‍പ്പിക്കുകയാണ്'.