Latest News

മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി നടന്‍ കോട്ടയം നസീര്‍; ചിത്രം വൈറൽ

Malayalilife
മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി നടന്‍ കോട്ടയം നസീര്‍; ചിത്രം വൈറൽ

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് കോട്ടയം നാസിർ. നിരവധി സിനിമകളിലൂടെ തിളങ്ങിയ താരം മിമിക്രി വേദികളിലും സജീവമാണ്.ചിത്രരചനയിലും മിമിക്രിയിലുടെയുമായിന്നു താരം കരിയറിന് തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി എത്തുകയാണ് നടന്‍ കോട്ടയം നസീര്‍. മമ്മൂക്കയെ വരച്ചുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കികുന്നത്. 

നസീര്‍ തന്റെ മാന്ത്രികത കറുത്ത ബോര്‍ഡില്‍ വെള്ള പെയിന്റുകൊണ്ടാണ്  പുറത്തെടുക്കുന്നത്. മമ്മൂട്ടി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിനെയാണ് അദ്ദേഹം വരച്ചത്.സൂപ്പര്‍താരത്തെ  തലതിരിച്ചാണ് വരച്ചുവെക്കുന്നത്.വിഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്  ബിഗ് ബിയിലെ സൂപ്പര്‍ ഡയലോഗിനൊപ്പമാണ്. എന്തായാലും  നസീറിന്റെ പിറന്നാള്‍ സമ്മാനം ആരാധകരെ അമ്ബരപ്പിക്കുകയാണ്. വിഡിയോ  സിനിമാ താരങ്ങളടക്കം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായും താരം തിളങ്ങിയിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചായിരുന്നു താരം ഏറെ ശ്രദ്ധ നേടിയിരുന്നതും.

Kottayam nazeer birthday gift for mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES