Latest News

ഇത് എന്റെ അവസാന സീസണ്‍'; കമല്‍ഹാസനു പിന്നാലെ ബിഗ് ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കിച്ച സുദീപും 

Malayalilife
 ഇത് എന്റെ അവസാന സീസണ്‍'; കമല്‍ഹാസനു പിന്നാലെ ബിഗ് ബോസ് അവതാരക സ്ഥാനത്തുനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കിച്ച സുദീപും 

രാജ്യത്തെ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും പോപ്പുലര്‍ ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അതീവ വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷോകളില്‍ ഒന്നു കൂടിയാണ് ബിഗ് ബോസ്. 

11 വര്‍ഷമായി ബിഗ് ബോസ് കന്നഡയുടെ അവതാരകനാണ് കിച്ച സുദീപ്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ബിഗ് ബോസ് അവതാരകനായി താനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കിച്ച സുദീപ്. അടുത്തിടെ നടന്‍ കമല്‍ഹാസനും സമാനമായ രീതിയില്‍ ബിഗ് ബോസില്‍ നിന്നും പിന്മാറിയിരുന്നു. കമല്‍ഹാസനു പകരം വിജയ് സേതുപതിയാണ് ബിഗ് ബോസ് പുതിയ സീസണിന്റെ അവതാരകനായി എത്തിയത്.

കഴിഞ്ഞ 10 സീസണുകളായി തന്റെ വൈബ്രന്റായ അവതരണത്തിലൂടെ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന അവതാരകനാണ് കിച്ച സുദീപ്. പതിനൊന്നാമത്തെ സീസണ്‍ നടന്നുകൊണ്ടിരിക്കെ ആണ്, ഇത് തന്റെ അവസാനത്തെ ബിഗ് ബോസ് ആയിരിക്കുമെന്ന് കിച്ച സുദീപ് പ്രഖ്യാപിച്ചത്.

BBK11-നോട് കാണിച്ച മികച്ച പ്രതികരണത്തിന് എല്ലാവര്‍ക്കും നന്ദി. ഒരുമിച്ചുള്ള 11 വര്‍ഷത്തെ മികച്ച യാത്രയാണിത്യ ഞാന്‍ ചെയ്യേണ്ട കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ട സമയമാണിത്. ബിഗ് ബോസ് കന്നഡയുടെ ആതിഥേയനെന്ന നിലയില്‍ ഇത് എന്റെ അവസാന സീസണായിരിക്കും, എന്റെ തീരുമാനത്തെ കളേഴ്സും ഈ വര്‍ഷങ്ങളിലെല്ലാം ബിഗ് ബോസ് പിന്തുടരുന്നവരും മാനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.നമുക്ക് ഈ സീസണ്‍ മികച്ചതാക്കാം, ഞാനും നിങ്ങളെ എല്ലാവരെയും എന്റെ ഏറ്റവും മികച്ച രീതിയില്‍ രസിപ്പിക്കും.'

സുദീപിന്റെ ശക്തമായ സാന്നിധ്യമില്ലാതെയായാല്‍ ബിഗ് ബോസ് കന്നഡ റിയാലിറ്റി ഷോ പഴയപടിയാകില്ലെന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നത്.

അതേസമയം, തന്റെ സിനിമാ പ്രൊജക്റ്റുകളുമായി തിരക്കിലാണ് കിച്ച സുദീപ്. വിക്രാന്ത് റോണയാണ് കിച്ച സുദീപ് അവസാനമായി അഭിനയിച്ച ചിത്രം. വിജയ് കാര്‍ത്തികേയന്‍ സംവിധാനം ചെയ്ത് കലൈപുലി എസ് താണു  നിര്‍മ്മിക്കുന്ന മാക്‌സ് ഉള്‍പ്പെടെ ഒന്നിലധികം പ്രോജക്ടുകളുടെ തിരക്കിലാണ് താരം. ബില്ല രംഗ ഭാഷയിലും കിച്ച സുദീപ് ഉണ്ട്. സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം, കെആര്‍ജി സ്റ്റുഡിയോയുടെ പുതിയ ചിത്രം എന്നിവയാണ് കിച്ച സുദീപിന്റെ വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റുകള്‍.

Kiccha Sudeep bids farewell as Bigg Boss Kannada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക