കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2'വിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ഇന്ത്യന്‍ 2 ഫസ്റ്റ് ഗ്‌ളിംസ് നവംബര്‍ മൂന്നിന് പുറത്തിറങ്ങും. കമല്‍ഹാസിന്റെ പിറന്നാളിന് മുന്നോടിയായാണ് ഗ്‌ളിംസ് പുറത്തിറങ്ങുക. നവംബര്‍ 7ന് കമല്‍ഹാസന്റെ 69-ാം പിറന്നാളാണ്.
ഇന്ത്യന്‍ 2 ആന്‍ ഇന്‍ട്രോ എന്നായിരിക്കും ഈ ഗ്‌ളിംസിന്റെ പേര്.2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.
90 വയസുള്ള സേനാപതി എന്ന കഥാപാത്രമായി കമല്‍ഹാസന്‍ എത്തുന്നു. കാജല്‍ അഗര്‍വാള്‍ ആണ് നായിക. അനിരുദ്ധ്രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സുബാസ്‌കരന്റെ ലൈക പ്രൊഡക്ഷന്‍സും കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം.