Latest News

തീപ്പൊരി ആക്ഷനുമായി കടുവാക്കുന്നേല്‍ കറിയാച്ചന്റെ മാസ് എന്‍ട്രി; പൃഥിരാജ് ചിത്രം കടുവ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
തീപ്പൊരി ആക്ഷനുമായി കടുവാക്കുന്നേല്‍ കറിയാച്ചന്റെ മാസ് എന്‍ട്രി; പൃഥിരാജ് ചിത്രം കടുവ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ രണ്ടാമത്തെ ടീസര്‍ യുട്യൂബ് ട്രെന്റിങില്‍ ഒന്നാമാതായി. കഴിഞ്ഞ 16 മണിക്കൂറിനിടെ9 ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടത്. ജേക്ക്സ് ബിജോയിയുടെ തകര്‍പ്പന്‍ ബി.ജി.എമ്മിന്റെ അകമ്പടിയോടെ പൃഥ്വിരാജിന്റെ മാസും ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. 

വില്ലനായ വിവേക് ഒബ്രോയിയേയും ടീസറില്‍ കാണിക്കുന്നുണ്ട്. ആദ്യം പുറത്ത് വന്ന ടീസറില്‍ വിവേക് ഒബ്രോയ് ഉണ്ടായിരുന്നില്ല.ജൂണ്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റിലീസ് നേരത്തെയാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
 
ഷാജി കൈലാസിന്റെ തിരിച്ചുവരവറിയിക്കുന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തില്‍ എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Kaduva Official Teaser 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES