രാജന്‍ സക്കറിയ എന്ന പൊലീസുകാരനായി എത്തിയ മമ്മൂട്ടി ചിത്രം കസബ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്തിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. അതേ സമയം ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രാജന്‍ സക്കറിയയുടെ രണ്ടാം വരവാണ്. കസബയുടെ രണ്ടാം വരവിനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെയാണ് സൂചന നല്‍കിയത്. ജോബി തന്റെ പ്രതികരണം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടത്തിയിരുന്നത്.
കസബയുടെ നാലാം വര്‍ഷത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയ ഒരു വരവുകൂടി വരുമെന്ന് അദ്ദേഹം കുറിച്ചത്. 'നാല് കൊല്ലം മുമ്ബ്. ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം. ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ."-ജോബി ജോര്‍ജ് കുറിച്ചു.
ആദ്യമായി നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. സ്ത്രീവിരുദ്ധത മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിൽ വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. നടിമാരായ പാര്‍വതിയും റിമ കല്ലിങ്കലും കസബയെ തുറന്നു വിമര്‍ശിച്ച രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. പ്രധാന വേഷങ്ങളില്‍ വരലക്ഷ്മി ശരത് കുമാര്‍, നേഹ സക്സേന, സമ്ബത് രാജ് എന്നിവരാണ് എത്തിയത്.