നടന് ജയറാമിന്റെയും നടി പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമും പാലക്കാട് സ്വദേശിയും യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷുമായുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പൊള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗുരുവായൂര് അമ്പല നടയില്‍ നടന്ന താലികെട്ടിന്റെയും പ്രി വെഡ്ഡിങിന്റെയും വിവാഹ വിരുന്നിന്റെയും ചിത്രങ്ങളും സോഷ്യല്‍മീഡയയില്‍ നിറയുകയാണ്.
തീര്‍ത്തും പരമ്പരാഗതമായ ചടങ്ങില്‍ ആണ് മാളവികക്ക് നവനീത് ഗിരീഷ് ഗുരുവായൂര്‍ അമ്പലത്തില്‍ താലിചാര്‍ത്തിയത്. ആള്‍ക്കൂട്ടവും ആരവവും ഒഴിവാക്കി പുലര്‍ച്ചെയായിരുന്നു മാളവികാ ജയറാമിന്റെ വിവാഹം. വിവാഹം ലളിതമായിരുന്നു എങ്കിലും, വിവാഹത്തലേന്ന് അടിപൊളി ആഘോഷങ്ങള്‍ നടന്നിരുന്നു.
വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ചേര്‍ന്ന് അടിപൊളി ആഘോഷങ്ങളാണ് ഒരുക്കിയത്. രണ്ടുപേരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് അടിച്ചുപൊളിച്ചാണ് ഈ ചടങ്ങുകള്‍ നടത്തിയത്
കൂട്ടത്തില്‍ വധു മാളവിക ഉള്‍പ്പെടെ സ്ത്രീകള്‍ എല്ലാവര്‍ക്കും ലെഹങ്കയായിരുന്നു വേഷം. പുരുഷന്മാര്‍ക്ക് ഷെര്‍വാണിയും. കാളിദാസിന്റെ വധു താരിണി കലിംഗരായരും വിവാഹത്തില്‍ പങ്കെടുത്തു.വരന്റെ വീട്ടുകാരും ആ വൈബില്‍ ഒത്തുകൂടി. എല്ലാവരും ചേര്‍ന്ന് അടിച്ചുപൊളി പാട്ടിന് ചുവടുകള്‍ തീര്‍ക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാണ്.
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചക്കി എന്ന മാളവികയുടെ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ. വിവാഹശേഷം നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര- കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളൊക്കെ വിവാഹ വിരുന്നില്‍ പങ്കെടുക്കാനെത്തി.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാര്‍ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള കസവും ലൈനുകളും ചേര്‍ന്ന ചുവപ്പ് സാരിയാണ് മാളവികയുടേത്. സാരിയുടെ ബ്ലൗസിലും സിംപിള്‍ ഡിസൈനാണ് നല്‍കിയത്. പ്ലെയിന്‍ ചുവപ്പ് നിറത്തിലുള്ള ബ്ലൗസില്‍ നെക്കിലും സ്ലീവിലും ഡിസൈന്‍ നല്‍കി. പിന്നാലെ നടന്ന വിവാഹ വിരുന്നില്‍ മാളവിക ഗോള്‍ഡന്‍ നിറത്തിലുള്ള സാരയില്‍ സുന്ദരിയായപ്പോള്‍ ഗോള്‍ഡന് നിറത്തിലുള്ള കുര്‍്ത്തയാണ് നവനീത് അണിഞ്ഞത്.