Latest News

അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയര്‍ വേണ്ടത്ര പരന്നതല്ലെന്നും ആശങ്കപ്പെട്ടു; എല്ലാം പൂര്‍ണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല; തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നായിക ഇലിയാന ഡിക്രൂസ

Malayalilife
അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയര്‍ വേണ്ടത്ര പരന്നതല്ലെന്നും ആശങ്കപ്പെട്ടു; എല്ലാം പൂര്‍ണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല; തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നായിക ഇലിയാന ഡിക്രൂസ

രീരസൗന്ദര്യത്തിന്റെയും  നിറത്തിന്റെയും പേരില്‍ നിരവധി നായികമാരാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇരയാകുന്നത്. തങ്ങളുടെ ശരീരത്തെക്കുറിച്ച് ഉണ്ടായിരുന്ന ആകുലതകളെക്കുറിച്ച് പങ്കുവച്ച് പല താരങ്ങളും എത്താറുണ്ട്. ഇപ്പോള്‍ ഏറെ ആരാധകരുളള തെന്നിന്ത്യന്‍ താരം ഇല്യാന ഡിക്രൂസിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാഹ്യസൗന്ദര്യത്തെ കുറിച്ചോര്‍ത്ത് വിഷമിച്ച് ജീവന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞു വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഇലിയാന. 

ഇപ്പോള്‍ തന്റെ ശരീര പ്രകൃതിയെ കുറിച്ചു സൈബര്‍ ഇടത്തില്‍ നേരിട്ട വിമര്‍ശനത്തെക്കുറിച്ചു തുറന്നു പറയുകയാണ് താരം. എന്നെ കാണാന്‍ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകള്‍ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയര്‍ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങള്‍ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങള്‍ വളരെ വലുതാണെന്നും കൈകള്‍ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകള്‍ക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു. 

എനിക്ക് ഉയരമില്ലെന്നും , സുന്ദരിയല്ലെന്നും സ്മാര്‍ട്ട് അല്ലെന്നും ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എല്ലാം പൂര്‍ണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചില മനോഹരമായ കുറവുകള്‍ നമ്മളെ വ്യത്യസ്തരാക്കുകയാണെന്നു, ശരീരത്തിലെ ഓരോ പാടുകളും മുഴകളും അങ്ങനെയുള്ള ഓരോ ന്യൂനതകളും തന്നെ താനാക്കി. ഈ തിരിച്ചറിവാണ് ലോക സൗന്ദര്യ സങ്കല്‍പ്പത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും' നടി കുറിച്ചു. വേറിട്ടു നില്‍ക്കാന്‍ ജനിച്ചയാളായ താന്‍ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Ileana empowering post on self love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES