രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; 16 വർഷങ്ങൾക്ക് മുൻപേ ഉള്ള ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ

Malayalilife
രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; 16 വർഷങ്ങൾക്ക്  മുൻപേ ഉള്ള ചിത്രങ്ങൾ പങ്കുവച്ച്  പൂർണിമ

ലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ 16 വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ചിത്രത്തെക്കുറിച്ച്‌ നടി പൂര്‍ണിമ തുറന്ന് പറയുകയാണ്. യുവ നടി അഹാന അയച്ചു തന്നൊരു ഫോട്ടോയ്ക്കൊപ്പം ആണ് പൂർണിമ തന്റെ വാക്കുകൾ പങ്കുവച്ചത്.

'ഇന്നലെ രാത്രി അഹാന 16 വര്‍ഷം മുന്‍പുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്. (യഥാര്‍ഥത്തില്‍, അത് ഇന്നലെ വൈകുന്നേരം നടത്തിയ വര്‍ക്ക് ഔട്ടുകള്‍ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാന്‍ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.'-പൂര്‍ണിമ കുറിച്ചു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോയെന്നും പൂര്‍ണിമ ചോദിക്കുന്നു.

ഒരു പഴയ ഫോട്ടോ നടി അഹാന ആണ് പൂർണിമയ്ക്ക് അയച്ചു നൽകിയത്.  ഗര്‍ഭിണിയായ പൂര്‍ണിമയേയും കുട്ടിയായ അഹാനയേയും  ആണ് ചിത്രത്തിൽ കാണാനാകുക. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയെയും ചിത്രത്തിൽ കാണാനാകും.
 

I slept all night and dreamed I was pregnant said poornima

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES