ദുല്‍ഖറിന്റെ അമാലിന് പിറന്നാള്‍; ഏറ്റവും സ്‌പെഷ്യലെന്ന് താരം; ആഘോഷമാക്കി നസ്രിയയും പൃഥ്വിയും

Malayalilife
ദുല്‍ഖറിന്റെ അമാലിന് പിറന്നാള്‍; ഏറ്റവും സ്‌പെഷ്യലെന്ന് താരം; ആഘോഷമാക്കി നസ്രിയയും പൃഥ്വിയും

ലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് അഭിനയമെന്ന മോഹം സഫലീകരിക്കാനായി താരം സിനിമയിലെത്തിയത്. എന്നാല്‍ ആദ്യ ചിത്രം റിലീസ് ആകുംമുമ്പ് താരം 2011ല്‍ ആര്‍ക്കിടെക് ആയ അമാല്‍ സൂഫിയയെ വിവാഹം ചെയ്തു. 2017ലാണ് ഇവര്‍ മറിയം എന്ന മകള്‍ ജനിച്ചത്. ഇന്നലെ അമാലിന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ച് വന്‍ താരനിര എത്തിയിരിക്കയാണ്

സെപ്റ്റംബര്‍ മമ്മൂട്ടി കുടുംബത്തിന് ആഘോഷത്തിന്റെ മാസമാണ്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പിറന്നാളിന് പിന്നാലെ തന്നെ മമ്മൂട്ടിയുടെ ജന്‍മദിനവും എത്തും. സെപ്റ്റംബര്‍ അഞ്ചിന് അമാലും ഏഴിന് മമ്മൂട്ടിയും പിറന്നാള്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ലോക്ഡൗണ്‍ ആണ് അമാലിന്റെ പിറന്നാളില്‍ ഏറെ പ്രത്യേകത. മമ്മൂട്ടിയും ഭര്‍ത്താവ് ദുല്‍ഖറും എല്ലാം തന്റെ പിറന്നാളില്‍ വീട്ടിലുണ്ടെന്ന സന്തോഷമാണ് ഇക്കുറി അമാലിനുള്ളത്. എല്ലാവര്‍ഷങ്ങളിലെയും പോലെ ചെറിയ ചടങ്ങിലാണ് പിറന്നാള്‍ ആഘോഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിപുലമായ ആഘോഷചടങ്ങുകള്‍ പിറന്നാളിന് സാധാരണ കുടുംബത്തില്‍ നടത്താറില്ല. ഏതെങ്കിലും റെസ്റ്ററന്റിലോ വീട്ടിലോ കേക്ക് വാങ്ങി മുറിക്കുന്നതാണ് പതിവ്.  അമാലിന് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖറും പൃഥ്വിരാജും എത്തിയിട്ടുണ്ട്.

നിനക്ക് സന്തോഷമേറിയ പിറന്നാള്‍ ആശംസിക്കുന്നു അമാല്‍. ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നമ്മുക്ക് ഒന്നിച്ച് സമയം ചിലവിടാന്‍ പറ്റിയെന്നതാണ്. പ്രത്യേകിച്ച് ഞാനും നീയും മകള്‍ മറിയവുമായി ചിലവിട്ട സമയം. എന്റെ ജീവിതാവസാനം വരെ ഞാന്‍ അത് മനസില്‍ താലോലിക്കും. നമ്മുടെ പ്രിയപ്പെട്ട ഷോകള്‍ മുതല്‍ മറിയത്തിന്റെ കഥകളിലെ കഥാപാത്രങ്ങള്‍ ആയതും വളരെ സ്‌പെഷ്യലാണ്. എനിക്കൊപ്പമുള്ളതിന് നന്ദി. എനിക്ക് മറിയത്തെ തന്നതിനും. ഒരിക്കല്‍ കൂടി ഹാപ്പി ബര്‍ത്ത് ഡേ എന്നാണ് ദുല്‍ഖര്‍ പ്രിയതമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് കുറിച്ചത്. സുപ്രിയയ്ക്കും ദുല്‍ഖറിനും അമാലിനുമൊപ്പമുളള ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജ് അമാലിന് ആശംസകള്‍ അറിയിച്ചത്. നടി നസ്രിയയുടെ അടുത്ത സുഹൃത്തുകൂടിയാണ് അമു എന്ന് നസ്രിയ വിളിക്കുന്ന അമാല്‍. ഇപ്പോള്‍ തന്റെ അമുവിന് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് നസ്രിയ. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എന്റെ ഏറ്റവും സുന്ദരിയായ സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍. ലവ് യൂ അമൂ എന്നാണ് നസ്രിയ കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan) on

 

Dulquar wife Amal Sufiya birthday was yesterday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES