മുരളിയെ പോലെ എല്ലാര്‍ക്കും മൂപ്പര് കുടിയന്‍; മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട് എന്റെ കല്യാണത്തിന്; കുറിപ്പുമായി സംവിധായിക രതീന ഷെര്‍ഷാദ്

Malayalilife
topbanner
മുരളിയെ പോലെ എല്ലാര്‍ക്കും മൂപ്പര് കുടിയന്‍; മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട് എന്റെ കല്യാണത്തിന്; കുറിപ്പുമായി സംവിധായിക രതീന ഷെര്‍ഷാദ്

യസൂര്യ നായക വേഷത്തിൽ  എത്തിയ  ചിത്രമാണ് വെള്ളം. മികച്ച  പ്രതികരണമാണ് ചിത്രം വരും ദിവസങ്ങളിൽ  നേടുന്നത്. പ്രജേഷ് സെന്‍  ക്യാപ്റ്റന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്.  ജയസൂര്യ ചിത്രത്തില്‍ അമിതമദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ്  അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രം കണ്ടതിന് ശേഷം സംവിധായികയായ രതീന ഷെര്‍ഷാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. 

രതീനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ...

ജയസൂര്യ, സോറി നിങ്ങളുടെ മുരളിയെ ഞാന്‍ കണ്ടതേയില്ല! പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു..അതേ രൂപം, അതേ നടത്തം, അതേ സംസാരം, അതേ ചിരി, അതേ അവസ്ഥ! മുഴുവന്‍ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തില്‍ തന്നെയായിരുന്നു. എന്നെ വല്യ ഇഷ്ടാരുന്നു, എനിക്കും! കുടിച്ചു വീട്ടില്‍ കയറരുതെന്നു പറയുമ്പോള്‍ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയില്‍ വെച്ച് മാറി നിക്കും!

കളര്‍ പെന്‍സിലുകള്‍ക്കും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാന്‍ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിഠായികളും പ്രിയപ്പെട്ട പലഹാരങ്ങളും! ഞാന്‍ വളര്‍ന്നു പോത്തു പോലെയായിട്ടും ആ സ്‌നേഹം അങ്ങനെ തന്നെ! മുരളിയെ പോലെ എല്ലാര്‍ക്കും മൂപ്പര് കുടിയന്‍.. മുരളിയെ പോലെ എല്ലാര്‍ക്കും മൂപ്പര് കുടിയന്‍..മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്. പക്ഷെ മൂപ്പര് പോയി.. കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാവരും ഇപ്പോഴും പറയും! പ്രജീഷ് ഭായ്, ഒന്നും പറയാനില്ല! മുരളിയെപോലെ ഒരാള്‍ നമുക്കിടയില്‍ ഉണ്ട്,സമൂഹത്തിനു മുന്നില്‍ പരാജിതനായോ, പരാജയത്തില്‍ നിന്ന് കരകയറിയോ അവര്‍ എവിടെയൊക്കെയോ ഉണ്ട്! ഞാന്‍ കണ്ടിട്ടുണ്ട്.

Director Ratheena Sharshad words about vellam movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES