Latest News

ദിലീപിനും കാവ്യ മാധവനും ഹണിമൂണ്‍ ട്രിപ്പൊരുക്കി മമ്മൂട്ടി; ഇക്കയ്ക്ക് പിറന്നാളാശംസയുമായി ദിലീപ്

Malayalilife
ദിലീപിനും കാവ്യ മാധവനും ഹണിമൂണ്‍ ട്രിപ്പൊരുക്കി മമ്മൂട്ടി;  ഇക്കയ്ക്ക് പിറന്നാളാശംസയുമായി ദിലീപ്

ലയാളികളുടെ പ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി താരങ്ങളാണ് ഫിറ്റ്‌നസിന്റെ കാര്യത്തിലായാലും സിനിമ സ്വീകരിക്കുന്നതിലായാലും അദ്ദേഹത്തോട് ഉപദേശം തേടി എത്തുന്നത്.  മമ്മൂട്ടി കുടുംബത്തെ എപ്പോഴും ചേര്‍ത്തുപിടിക്കേണ്ടതിനെക്കുറിച്ചും ഇവർക്ക് പറഞ്ഞുകൊടുക്കാറുണ്ട്.  മമ്മൂട്ടിയെ ആശംസ കൊണ്ട് പിറന്നാള്‍ ദിനത്തില്‍ സിനിമാലോകവും ആരാധകരും മൂടിയിരിക്കുകയാണ്. എന്നാൽ  ജ്യേഷ്ഠ സഹോദരനായി മമ്മൂട്ടിയെ കാണുന്നയാളാണ് ദിലീപ്്. ഇപ്പോൾ മമ്മൂക്കയ്ക്ക്   ആശംസയുമായി താരവും എത്തിയിരിക്കുകയാണ്.

ദിലീപിന്റെ ഫേസ്ബുക്ക് പേജ്  നാളുകള്‍ക്ക് ശേഷമാണ് ആക്ടീവായത്. താരമിപ്പോൾ എത്തിയിരിക്കുന്നത് മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ്.  ദിലീപിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്്. മുന്‍പ് മമ്മൂട്ടിയും  ദിലീപ് തനിക്ക് അനിയനെപ്പോലെയാണെന്ന് പറഞ്ഞിരുന്നു. അടുത്ത സൗഹൃദമാണ് കാവ്യ മാധവനും മമ്മൂക്കയുമായി ഉള്ളത്. മമ്മൂട്ടിയും ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ സാക്ഷ്യം വഹിക്കാൻ എത്തിയത്. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്‌ പിറന്നാൾ ആശംസകളും,ആയുരാരോഗ്യ സൗഖ്യവും നേരുന്നു എന്നായിരുന്നു ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ദിലീപ്  വിശേഷാവസരങ്ങളില്‍ മാത്രമാണ് പോസ്റ്റുകളുമായി   എത്താറുള്ളത്.പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്‌ പിറന്നാൾ ആശംസകളും,ആയുരാരോഗ്യ സൗഖ്യവും നേരുന്നു എന്നായിരുന്നു ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഞങ്ങള്‍ കാണാനാഗ്രഹിച്ച പോസ്റ്റാണ് ഇതെന്നായിരുന്നു ആരാധകര്‍ കമന്റ് നൽകിയിരിക്കുന്നത്.  അതേസമയം ദിലീപിനും കാവ്യയ്ക്കും   ദുബായിലേക്ക് ഹണിമൂണ്‍ ട്രിപ്പൊരുക്കിയത് മമ്മൂട്ടിയായിരുന്നു. ഒരാള്‍ മാത്രം, രാക്ഷസരാജാവ്, ട്വന്റി ട്വന്റി തുടങ്ങിയ സിനിമകളില്‍ ഇരുവരും മമ്മൂക്കയ്ക്ക്  ഒരുമിച്ച് അഭിനയിച്ചിരുന്നു. മമ്മൂട്ടിയോടൊരുമിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും  ഇടയ്ക്ക് വൈറലായി മാറിയിരുന്നു.

Dileep wishes mammooty for her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES