Latest News

പ്രവാസികളുടെ ജീവിതം പറഞ്ഞ് ദേര ഡയറീസ്; ഓഡിയോ റൈറ്റ്സ് കൊച്ചിയിലെ സ്മാര്‍ട്ട് 4 മ്യൂസികിന്; ഹൃദയങ്ങള്‍ കീഴടക്കി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

Malayalilife
പ്രവാസികളുടെ ജീവിതം പറഞ്ഞ് ദേര ഡയറീസ്; ഓഡിയോ റൈറ്റ്സ് കൊച്ചിയിലെ സ്മാര്‍ട്ട് 4 മ്യൂസികിന്; ഹൃദയങ്ങള്‍ കീഴടക്കി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ ഇത്തരത്തിലെ പല സിനിമകളും സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ്. എന്നാല്‍ ദുബായിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി എത്തുന്ന സിനിമയാണ് ദേര ഡയറീസ്. മുഴുവനായും യുഎഇയില്‍ചിത്രീകരിച്ച ദേര ഡയറീസിന്റെ ഓഡിയോ റൈറ്റ്സ് കൊച്ചി ആസ്ഥാനമാക്കിയ സ്മാര്‍ട്ട് 4 മ്യൂസിക് എന്ന കമ്പനി സ്വന്തമാക്കി. യുഎഇയിലെ തന്നെ യുവ സംരംഭകരായ രെജു ആന്റണി ഗബ്രിയേല്‍, സഞ്ജു ഫിലിപ്‌സ്, നവീന്‍ ഇല്ലത്ത് എന്നിവരാണ് സ്മാര്‍ട്ട് 4 ന്റെ പിന്നണി പ്രവര്‍ത്തകര്‍. സിനിമയിലെ ആദ്യ വീഡിയോ സോംഗ് ഇന്ന് അത്തം നാളില്‍ അസിഫ് അലി, നമിത പ്രമോദ്, മിതുന്‍ രമേശ്, അനൂപ് മേനോന്‍, ലിയോണ ലിഷോയ്, മറീന മൈക്കിള്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ജോ പോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം നല്കിയ പാട്ടുകള്‍ വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി എന്നിവരാണ് ആലപിച്ചത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ദേര ഡയറീസ് പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചത്. മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദേര ഡയറീസ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങിയിരിക്കയാണ്.

അബു വളയംകുളം, സഞ്ജു ഫിലിപ്‌സ്, റോണി അബ്രഹാം, നവീന്‍ ഇല്ലത്ത്, ബെന്‍ സെബാസ്റ്റിയന്‍, ബിന്ദു സജീവ് എന്നിവര്‍ക്കൊപ്പം യുഎഇയിലെ ഒരുപറ്റം കലാകാരന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ദീന്‍ കമര്‍ ക്യാമറയും നവീന്‍ പി വിജയന്‍ എഡിറ്റിംഗും നിര്‍വഹിച്ച ദേര ഡയറീസിനു വേണ്ടി പ്രദീപ് എം പിയും സജീന്ദ്രന്‍ പുത്തൂരുമാണ് കലാസംവിധാനം ചെയ്തത്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. രെജു ആന്റണി ഗബ്രിയേലാണ് ചിത്രത്തിന്റെ യുഎഇ പ്രൊഡക്ഷന്‍ മാനേജര്‍. അജി മുളമുക്ക്, സജിത്ത് അബ്രഹാം എന്നിവര്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നു. അജീം ഷായും മുനീര്‍ പൊന്നാള്‍പ്പും അസോസിയേറ്റ് ഡയറക്ടര്‍മാരും രഞ്ജിത് പുളിക്കാടത്ത് ഉണ്ണി, ഷറഫ് അലവി, സിജന്‍ ജോസ് എന്നിവര്‍ സംവിധാന സഹായികളുമാണ്. മോനച്ചനാണ് ക്യാമറ അസോസിയേറ്റ്. വൈശാഖ് സോബന്‍ ശബ്ദലേഖനവും ഫസല്‍ എ ബക്കര്‍ ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. അബ്ദുല്‍ ലത്തീഫ് ഒകെയാണ് സ്റ്റില്‍സ്. ഡിസൈന്‍പ്രദീപ് ബാലകൃഷ്ണനും, എസ് ദിനേശും മുജിബുര്‍ റഹ്മാനും വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു.

Deira Diaries movie music rights for smart 4 music

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES