Latest News

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ; ജന്മദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Malayalilife
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ; ജന്മദിനാശംസകൾ  നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലയാളത്തിന്റെ പ്രിയ നടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക്  ഇന്ന് അറുപത്തിയൊൻപതാം പിറന്നാൾ ആണ്. നിരവധി ആരാധകരും താരങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത് ട്വിറ്ററിലൂടെയാണ്. 

 കോവിഡ് വ്യാപനറെ തുടർന്ന് താരത്തിന്റെ  റിലീസ് മാറ്റിവച്ച ചിത്രമാണ് 'വണ്‍'.കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രമായാണ് താരം എത്തുന്നത്.‌ മമ്മൂട്ടി മുഖ്യമന്ത്രിയെ  സിനിമയോടനുബന്ധിച്ച് ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു.  മുഖ്യമന്ത്രിയും മമ്മൂട്ടിയും ഇതിന് മുൻപും  വേദി പങ്കിട്ടിട്ടുണ്ട്.

മലയാള സിനിമയുടെ  ഉയരങ്ങളിൽ മമ്മൂട്ടി എന്ന മഹാനടൻ എത്താൻ നിർവഹിച്ച പങ്ക് ചെറുതല്ല.  ഒട്ടനേകം ഉയർച്ച താഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണ് മമ്മൂട്ടി എന്ന നടന്റെ സിനിമ യാത്ര.മമ്മൂട്ടിയെന്ന നടന്‍ മലയാള സിനിമയില്‍ 1980 കളുടെ പകുതിയോടെയാണ്  ചുവടുറപ്പിക്കുന്നത്. മമ്മൂട്ടിയെന്ന നടന്റെ സിംഹാസനം ഐ.വി ശശി - എംടി കൂട്ടുകെട്ടിലും ഐ.വി ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടിലും പിറന്ന നിരവധി ഹിറ്റുകള്‍ മലയാള സിനിമയില്‍ ഉറപ്പിക്കുന്നതായിരുന്നു.

Chief minister piranayi vijayan wishesh mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES