മലയാളി സിനിമയുടെ പ്രിയ നായകൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ കഴിഞ്ഞ ദിവസം ആരാധകരും സിനിമാ ലോകവും എല്ലാം തന്നെ ആഘോഷമാക്കിയിരുന്നു. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ ഉള്ളവർ താരത്തിന് പിറന്നാൾ ആശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇവർക്ക് കൂടുതലായും പറയാനുണ്ടായിരുന്നത് മമ്മൂട്ടിയെന്ന നടനെ പറ്റിയും മികച്ച മനുഷ്യനെപ്പറ്റിയും നിരവധി കഥകളായിരുന്നു. മകനും നടനുമായ ദുൽഖർ ശാന്തനായ അച്ഛനെ പറ്റി വാചാലനായപ്പോൾ വർഷങ്ങളായുള്ള സ്നേഹബന്ധത്തെ പറ്റി മോഹൻലാലും വെളിപ്പെടുത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പെ തന്നെ ആരാധകരുടെ ഭാഗത്ത് നിന്നുള്ള പിറന്നാൾ ആഘോഷം ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിത തന്നെ സ്നേഹിക്കുന്ന എല്ലാവർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പിറന്നാൾ ആഘോഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് പങ്കുചേരാൻ മെഗാസ്റ്റാർ എല്ലാവരേയും ക്ഷണിച്ചത്. ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു കൊവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായിരുന്നത്. മനോഹരമായ പിറന്നാൾ കേക്ക് നിങ്ങളൾ എല്ലാവരുമായി ഈ പിറന്നാൾ കേക്ക് പങ്കിടാൻ സാധിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു... എന്ന് കുറിച്ചു കൊണ്ടാണ് താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പിറന്നാൾ ആഘോഷ ചിത്രം വൈറലാണ്. ആരാധകരും സിനിമ ലോകവും നീല ഷർട്ട് ധരിച്ച് അതിമനോഹരമായ കേക്കിന് അടുത്ത് നിൽക്കുന്ന മെഗാസ്റ്റാർ ചിത്രം ഏറ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം പ്രേക്ഷകരുടെ പ്രതികരണം മമ്മൂട്ടി കൂടുതൽ ചുള്ളനായിട്ടുണ്ടെന്നാണ്. ഇവർ ഇനിയും ഇതുപോലെ ആരോഗ്യവാനായ ഇരിക്കട്ട എന്നുംആശംസിക്കുന്നുണ്ട്. സർപ്രൈസ് സമ്മാനവുമായി പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ആരാധകർക്കായി ദുൽഖർ സൽമാൻ എത്തിയിരുന്നു. ആകാംക്ഷയോടെ തന്നെ എന്നും മലയാള സിനിമ ലോകം കാത്തിരിക്കുന്ന ഒരു ചിത്രമാണ് വൺ. മെഗാസ്റ്റാർ കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ പുതിയ ടീസർ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാനായിരുന്നു പങ്കുവെച്ചത്. ടീസർ ദുൽഖർ തനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണിതെന്ന് കുറിച്ചു കൊണ്ടായിരുന്നു പങ്കുവെച്ചത്.