തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതാരകനായി എത്തുന്ന ടോക് ഷോയില്‍ വെച്ച് മകന്‍ ദുല്‍ഖര്‍ സല്‍മാനെ അടുത്ത് നിര്‍ത്തി മമ്മൂട്ടിയെ വീഡിയോ കോള്‍ ചെയ്ത് ബാലയ്യ. ഷോയുടെ ഇടയിലാണ് ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോള്‍ വിളിച്ചത്.
ബാലയ്യ അവതരിപ്പിക്കുന്ന ഈ ഷോയില്‍ പുതിയ ചിത്രമായ ലക്കി ഭാസ്‌കറിന്റെ പ്രമോഷന് എത്തിയതായിരുന്നു ദുല്‍ഖര്‍. 'മമ്മൂക്ക സുഖമാണോ?' എന്ന് ചോദിക്കുമ്പോള്‍ സുഖമാണ് സുഖമാണ് എന്ന മറുപടിയും മമ്മൂട്ടി പറയുന്നത് കാണാം. ഒക്ടോബര്‍ 31ന് ആഹാ ആപ്പില്‍ ഈ എപ്പിസോഡ് സ്ട്രീം ചെയ്യും. ഇതിന്റെ പ്രമോ വീഡിയോയില്‍ ഇതിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍മിക്കപ്പെടുന്ന 'ലക്കി ഭാസ്‌കര്‍' ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. ചിത്രം ഒക്ടോബര്‍ 31 ന് തിയേറ്ററിലെത്തും.