Latest News

വയലിനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ മരണം;സോബിയുടെ നിർണ്ണായക വെളിപ്പെടുത്തല്‍; പ്രതി പിടിയില്‍

Malayalilife
topbanner
വയലിനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ മരണം;സോബിയുടെ നിർണ്ണായക  വെളിപ്പെടുത്തല്‍; പ്രതി പിടിയില്‍

ലയാളികളെ എറെ നൊമ്പരപെടുത്തിയ മരണമായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ  ബാലഭാസ്കറിന്റേത്. ഇപ്പോഴും മലയാളികളുടെ മനസില്‍ ബാലുവെന്ന ഓമനപ്പേരില്‍ അദ്ദേഹം ജീവിക്കുകയാണ്. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയവേയായിരുന്നു മരണപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുന്ന ആളാണ്  കലാഭവന്‍ സോബി. കലാഭവന്‍ സോബി ദൈവം കാത്ത് വച്ചിരുന് തെളിവ് പോലെ ഏവർക്കും മുന്നിൽ എത്തിയപ്പോൾ സിബിഐയ്ക്ക് അത് വലിയ ഒരു മുതൽ കൂട്ടായി മാറുകയും ചെയ്‌തു.

സംഗീതരംഗത്തെ ഒരു പ്രമുഖനെ അപകടസ്ഥലത്ത്   കണ്ട് എന്നാണ്  സോബി തുറന്ന്  പറയുന്നു. ഇക്കാര്യം സോബി തന്നെയാണ്  സിബിഐയെ അറിയിച്ചതും. അതേ സമയം ബ്രെയിന്‍ മാപ്പിങിന് സമ്മതമാണെന്നും  സിബിഐയെ സോബി അറിയിച്ചു. സിബിഐ അന്വേഷണത്തിൽ  എല്ലാം തന്നെ  തെളിയുമെന്നും ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ഉറപ്പാണെന്നും സോബി വ്യക്തമാക്കുകയും  ചെയ്തു.  സിബിഐ ഉദ്യോഗസ്ഥര്‍ സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പ്രധാനമായും പരിശോധന നടന്നിരുന്നത് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് . രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് ടെയാണ്  അവസാനിച്ചത്.

അതേ സമയം  സോബിന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത് ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടുവെന്നാണ്. അല്ലാതെ  എന്തിന് കാറിന്റെ പുറകിലെ ഗ്ലാസ് തല്ലിപ്പൊളിക്കണം. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു എന്നും അതിൽ  മൊത്തം പത്തുപന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു.  ഞാന്‍ അവിടെനിന്നു പോയത് അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നു.  ഒരു വണ്ടി അതിവേഗം തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്.

ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്ത് ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ എത്തിയിരുന്നു . എന്നാൽ സിബിഐ അന്വേഷിച്ച് കണ്ടെത്തേണ്ടത് ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്നാണ് . അതേസമയം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയോ, അപകടം നടന്നെന്ന് പറയുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരോ രക്ഷിക്കാനെത്തിയവര്‍ ആരുമേ ഈ സംഭവങ്ങള്‍  കണ്ടിട്ടില്ലെന്ന് പറയുന്നു. ഇവിടെയാണ് ദുരൂഹത വര്ധിപ്പിക്കുന്നതും.

Read more topics: # Balabahskar death case
Balabahskar death case

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES