Latest News

ബാബുരാജിന് ലാലേട്ടന്റെ വക ഒരു ഫൈനല്‍ ടച്ച്; മരക്കാറിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടന്‍ ബാബുരാജ് രംഗത്ത്

Malayalilife
 ബാബുരാജിന് ലാലേട്ടന്റെ വക ഒരു  ഫൈനല്‍ ടച്ച്; മരക്കാറിന്റെ  ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടന്‍ ബാബുരാജ്  രംഗത്ത്

ലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലും സഹനടനായുമൊക്കെയായി തിളങ്ങിയ താരമാണ്  ബാബുരാജ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരുന്നതും. എന്നാൽ ഇപ്പോൾ നടന്റേതായി പുറത്ത് വന്ന ഒരു ഫേസ് ബുക്ക് ചിത്രമാണ് സോഷ്യൽ  മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടന്‍  പങ്കുവച്ചിരിക്കുന്നത് . കുഞ്ഞാലി മരക്കാര്‍ സിനിമയുടെ സെറ്റില്‍ മോഹന്‍ലാലിനൊപ്പമുളള ഒരു ചിത്രമാണ്. ബാബുരാജിന്  നടൻ മോഹൻലാൽ കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ  ഇടയിൽ മേക്കപ്പിടുകയാണ്. ഇരുവർക്കും ഒപ്പം മേക്കപ്പ്മാന്‍ പട്ടണം റഷീദും ഉണ്ട്.

 കഴിഞ്ഞ ദിവസം മോഹന്‍ലാലും ഇതേ സെറ്റില്‍ നിന്നുളള മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവെച്ചിരുന്നു. കൊട്ടാരസമാനമായ സെറ്റില്‍  പ്രത്യേക തരത്തിലുളള കണ്ണാടിയും തൊപ്പിയും അണിഞ്ഞ് ഇരുന്നായിരുന്നു മോഹന്‍ലാലിന്റെ ചിത്രം. അതേസമയം ആരാധകര്‍ ഒന്നടങ്കം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍  വലിയ പ്രതീക്ഷ നൽകുന്ന ഒരു  ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ  മാറ്റിവെക്കേണ്ടി വന്നു.

നൂറ് കോടി ബഡ്ജറ്റില്‍  ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. എന്നാൽ ഏറെ  ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സിനിമാ പ്രേമികള്‍ പുലർത്തുന്നതും.  മരക്കാര്‍ മോളിവുഡിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് എത്തുന്നത്.  ചിത്രം മലയാളത്തിനൊപ്പം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും റിലീസ് ചെയ്യും.  മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും ലഭിച്ചത്. ഒരേസമയം തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ  പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മരക്കാറിന്റെയും ആര്‍ട്ട് ഡയറക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിലാണ്.

ചിത്രത്തിന്റെ  നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള എന്നിവർ  ചേര്‍ന്നാണ് നടത്തുന്നത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ മരക്കാര്‍   എറ്റവും ചെലവേറിയ ചിത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ  എത്തുന്നത്.  മരക്കാറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.  ബിഗ് ബഡ്ജറ്റ് ചിത്രം ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് പ്രധാനമായും ചിത്രീകരിച്ചത്.  ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ്. 

Babu raj share the shooting location picture with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES