ബാബറി മസ്ജിദ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ഉൾപ്പെടെ 32 പേരെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയ വിധിയിൽ രോഷം പ്രകടമാക്കി കൊണ്ട് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത് എത്തി. ആഷിഖ് അബു തന്റെ പ്രതികരണം പരിഹാസരൂപേണയാണ് അറിയിച്ചിരിക്കുന്നത്. കോടതി വിധി പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു പുറപ്പെടുവിച്ചത്. .
ആഷിഖ് അബു ഈ വിഷയത്തിൽ 'വിശ്വസിക്കുവിൻ ബാബരി മസ്ജിദ് ആരും തകർത്തതല്ല' എന്നെഴുതിയ കാർഡ് പങ്കുവെച്ചു കൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. അബു ഇതിനൊപ്പം ബാബരി മസ്ജിദ് ആരും തകർത്തതല്ല എന്ന ഹാഷ്ടാഗും ആഷിഖ് കുറിച്ചിട്ടുണ്ട്. 1992ലാണ് ബാബറി മസ്ജിദ് തകർത്തിരുന്നത്. നേതാക്കൾ മസ്ജിദ് തകർത്തപ്പോൾ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. പ്രതിപ്പട്ടികയിൽ എൽകെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നീ ബിജെപി നേതാക്കൾ ഉൾപ്പടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.
ആഷിഖ് അബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി ഫോളോവേഴ്സാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. പലരും ആഷിഖ് അബുവിൻ്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും എത്തുന്നുണ്ട്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു ഞെട്ടുന്നില്ലെന്നും ശിക്ഷിച്ചു എന്ന് വിധി വന്നെങ്കിൽ ഞെട്ടിയേനെയെന്നുമാണ് താരത്തിന്റെ പോസ്റ്റിന് ചുവടെ വരുന്ന കമന്റ്.