Latest News

റെഡ് ഹോട്ടായി അനുശ്രീ; പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Malayalilife
റെഡ് ഹോട്ടായി അനുശ്രീ; പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ചുവന്ന നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിട്ടാണ്  താരം എത്തുന്നത്. നടി തന്റെ നാടന്‍ ലുക്കില്‍ നിന്നും പുറത്ത് കടന്നിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ചില ആരാധകരെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. അനുശ്രീ  തന്റെ പുത്തൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് തുന്നല്‍ മള്‍ട്ടി ഡിസെെനര്‍ സ്റ്റോറിന് വേണ്ടിയാണ്. റെഡ് ഹോട്ടായാണ്  താരം  ഏവരെയും അമ്പരപെടുത്തുന്നത്.

കഴിഞ്ഞ തവണ   താരം പങ്കുവച്ച ബോൾഡ് ലുക്കിലുള്ള മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.   തന്റെ ഈ ഫോട്ടോഷൂട്ട് സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് എന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു എങ്കിലും ഏറെ വിമർശനങ്ങൾക്കും അനുശ്രീ  ഇരയായി. ഈ ലോക്ഡൗൺ കാലത്ത് നിരവധി ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പല ഭാഗങ്ങള്‍ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv) on


Anusree new photo shoot images goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES