ബോളിവുഡ് താരം അമിതാബ് ബച്ചന്‍ കോവിഡ് രോഗ മുക്തനായി. ബച്ചൻ രോഗമുക്തനായി എന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാബ് ബച്ചന്‍ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ അഭിഷേക് ബച്ചന്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ആദ്യം രോഗം സ്ഥിരീകരിച്ചത് എഴുപത്തിയേഴ് വയസുകാരനായ അമിതാഭ് ബച്ചനായിരുന്നു . പിന്നാലെ അഭിഷേകിനും ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗ ബാധ ഉണ്ടാക്കുകയായിരുന്നു. എന്നാൽ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി മാറിയിരുന്നു.
ജൂലൈ 11, 12 തീയതികളിലായാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബച്ചന്‍ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിജന്‍ പരിശോധനാ ഫലം ഐശ്വര്യ റായി, ആരാധ്യ ബച്ചന്‍ എന്നിവര്‍ക്ക് നെഗറ്റീവായിരുന്നെങ്കിലും സ്രവ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവാക്കുകയായിരുന്നു. ഐശ്വര്യയും മകളും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും സ്ഥിരീകരിച്ചതിന് പിന്നാലെയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാൽ നേരത്തെ തന്നെ ഐശ്വര്യയും ആരാധ്യയും രോഗമുക്തരായിരുന്നു.
Amitabh bachchan tested covid 19 neagative