Latest News

ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി ഉണ്ണിമേരി

Malayalilife
ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി ഉണ്ണിമേരി

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഉണ്ണിമേരി.  മലയാളത്തിന് പുറമെ  തെലുഗു, തമിഴ് എന്നീ ഭാഷകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം തുറന്ന് പറയുകയാണ്  ഉണ്ണി മേരി.

ഐ വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന  ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഇങ്ങനെയൊരു  സംഭവം ഉണ്ടാക്കുന്നത്. ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും അത് കൂടാതെ എന്നെ അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്‌തില്ല. ഒരുപാട് നേരം എന്നെ കാണാൻ ആയി അച്ഛൻ നോക്കി നിന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി.

അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. അച്ഛൻ അങ്ങനെ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു.പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു.


 

Actress unni mary words about her suicidal attempt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES