മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്വർണ തോമസ്. നടി പ്രേക്ഷകര്‍ക്ക് സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയായിരുന്നു മുന്നിലെത്തുന്നത്. താരം റിയാലിറ്റി ഷോയില്‍ ഗംഭീര പ്രതടനമാണ് കാഴ്ചവെച്ചത്. നടിയുടെ ജീവിതം ആകെ തകിടം മറിയുന്നത് 2013ലാണ്. കൊല്ലിയിലെ ഫ്‌ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് അപകടം ഉണ്ടാവുകയായിരുന്നു. ജീവിതം തിരികെ ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനും ഒടുവില്‍ പിടിക്കുകയാണ് താരം.
അനിയന്‍ വിളിക്കുന്നത് കേട്ട് ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീണാണ് സ്വര്‍ണക്ക് പരുക്ക് പറ്റിയത്. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സ്വര്‍ണയ്ക്ക് ബോധം ലഭിച്ച്. ഇനി സ്വര്‍ണയ്ക്ക് ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നു പോയെന്നും എഴുന്നേറ്റ് നടക്കാന്‍ പോലുമാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊച്ചിയിലെ ആശുപത്രിയില്‍ ഒന്നരമാസം ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് മുംബൈയിലെ വീട്ടിലേക്ക് തിരികെ പോയി. ജീവിതത്തില്‍ സ്വര്‍ണ കണ്ട സ്വപ്‌നം നൃത്തവും സിനിമയുമായിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആഞ്ചോളം ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടു. എന്നാല്‍ അപകടം സംഭവിച്ചതോടെ എല്ലാം നഷ്ടമായി.
ഒടുവില്‍ ഡോക്ടര്‍മാര്‍ എഴുതി തള്ളിയപ്പോഴും മനോധൈര്യം കൈ വിടാന്‍ സ്വര്‍ണ തയ്യാറായിരുന്നില്ല. ജീവിതത്തിലെക്ക് പതിയെ തിരികെ എത്തിയ താരം ജിമ്മില്‍ വര്‍ക്ക് ഔട്ട് ഒക്കെ ആരംഭിച്ചു. സഹോദരന്‍ പവനാണ് താരത്തിന് താങ്ങും തണലുമായി ഒപ്പമുള്ളത്. ഇപ്പോള്‍ നവി മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് സ്വര്‍ണ്ണ. കലാ ജീവിതത്തിലേക്ക് തിരികെ എത്തണമെന്നാണ് താരത്തിന്റെ ആഗ്രഹം. അഞ്ച് വര്‍ഷം കൊണ്ടാണ് പതിയെ പതിയെ താരം ചലനശേഷി വീണ്ടെടുത്തത്. ആദ്യം ക്രച്ചസിലൂന്നി നടന്നു. ഇപ്പോഴും ക്രച്ചസ് ആവശ്യമാണ്, എന്നാല്‍ ഒരുപാട് ബേധപ്പെട്ടിട്ടുണ്ട്. അപകടം സംഭവിച്ചതിന് ശേഷമാണ് താരം പഠനം പോലും പൂര്‍ത്തീകരിച്ചത്. അനൂപ് മേനോനും ഭൂമിക ചൗളയുമെല്ലാം അഭിനയിച്ച ബഡ്ഡിയായിരുന്നു സ്വര്‍ണ അഭിനയിച്ച ആദ്യചിത്രം. അന്ന് അഭിനയിച്ച സിനിമകളൊന്നും സ്വര്‍ണ ഇതുവരെ കണ്ടിട്ടില്ല.