28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു; ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി രഞ്ജിനി

Malayalilife
28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു; ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി  രഞ്ജിനി

ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് ഉള്ള ഗൂഢാലോചനക്ക് തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ട നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടിയും അഭിഭാഷകയുമായ രഞ്ജിനി.  കഴിഞ്ഞ 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നെന്നും പ്രതീക്ഷിച്ച വിധിയാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചത്. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും ഹാത്രാസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. 

 സംവിധായകന്‍ ആഷിഖ് അബുവും നേരത്തെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. 'വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല'എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നാണ് പ്രതികരിച്ചത്. 

 ലഖ്നൗ പ്രത്യേക കോടതി 28 കൊല്ലം പഴക്കമുള്ള കേസിലാണ് വിധി പറഞ്ഞത്. കേസിലെ  കോടതി വിധി വന്നിരിക്കുന്നത് പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റ വിമുക്തരാക്കിക്കൊണ്ടായിരുന്നു.  കേസില്‍ വിധി പറഞ്ഞിരിക്കുന്നത് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ്.

Actress renjini words about babri masjid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES