സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു പ്രമുഖ നടനാണ് വിവേക്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട് ഹരീഷ് കല്യാൺ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. എന്നാൽ താരത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയാണ് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. താരത്തിന് ഹൃദയാഘാതമുണ്ടാകാൻ ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതർ തുറന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വേർപാടിൽ നടി രംഭ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘അങ്ങയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ദുഃഖം വാക്കുകളിൽ ഒതുങ്ങില്ല’, എനിക്ക് ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ്. കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ല. ‘ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ,ഒരിക്കലും മറക്കാൻ കഴിയില്ലെന്നും’, അങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രംഭ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ തുറന്ന് പറയുന്നു.
തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം മൂന്ന് തവണ വിവേകിന് ലഭിച്ചിട്ടുണ്ട്. ഹരീഷ് കല്യാൺ നായകനായെത്തിയ ധാരാള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. കമൽഹാസന്റെ ഇന്ത്യൻ 2 ലും വിവേക് അഭിനയിച്ചു . തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദൻ എന്ന വിവേക്.