മലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിലേക്കെത്തിയത് നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. .
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
നവ്യയെ ബേബി പിങ്ക് സാരിയും ഡിസൈൻ ബ്ലൗസും അതീവ സുന്ദരിയാക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ഫോട്ടോ വെളിച്ചം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്നുള്ള ക്യാപ്ഷനോടുകൂടിയാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ എല്ലാവർക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദീപാവലി ആശംസകളും നവ്യ നേരുന്നുണ്ട്.
അതേസമയം നവ്യയ്ക്ക് ഇപ്പോഴും അഭിനയത്തോടുള്ള അതേ ഇഷ്ടം നൃത്തത്തോടുമുണ്ടെന്ന് പലവേദികളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരുപോലെ തന്നെ ജീവിതത്തിൽ അഭിനയത്തോടൊപ്പം നൃത്തവും കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നവ്യ തന്റെ പിറന്നാൾ ആഘോഷം അടിപൊളിയാക്കിയത്. സർപ്രൈസ് പാർട്ടി ഒരുക്കി കുടുംബം നടിയെ സന്തോഷിപ്പിച്ചിരുന്നു.ദീപാവലി ആഘോഷത്തിൽ തിരക്കിലാണ് ഇപ്പോൾ നവ്യ ഉള്ളത്.