മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
മുക്തയും ഗായിക റിമി ടോമിയുടെ സഹോദരനുമായ റിങ്കുവും 2015ലായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ 5-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ കുറിപ്പുമായി എത്തുകയാണ് താരം. 'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര........ തുടരുന്നു.....'- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ബാലതാരമായി തന്നെയാണ് മുക്ത തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സിനിമയിൽ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്‌തു. റിങ്കുവുമായുള്ള വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കിയാര എന്ന കുഞ്ഞഥിതിയും എത്തിയത്. അതേസമയം ഗായിക റിമി ഒരു ഫ്ലാറ്റ് മുക്തയ്ക്ക് നൽകിയിരിക്കുകയാണ്.