മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഓണാഘോഷ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ഓണം ആഘോഷിച്ച് മിയ എത്തുന്നത്. കുടുംബത്തോടൊപ്പം പാലായിലെ വീട്ടിലായിരുന്നു ഇത്തവണത്തെ മിയയുടെ ഓണം. സഹോദരി ജിമിയും ഭർത്താവും മക്കളും എല്ലാവരും തന്നെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. ജിമി തന്റെ യുട്യൂബ് ചാനലിലൂടെ പൂക്കളവും സദ്യയുമൊരുക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം നടന്നിരുന്നത്. മിയയുടെ കഴുത്തിൽ താലി ചാർത്തുന്നത് എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകൻ ആഷ്‌വിനാണ്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ സെപ്റ്റംബർ അവസാനമാണ് വിവാഹം.അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നതും.