ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ് . മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ് . ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറിയ താരം അഭിനയിച്ചിരുന്ന മുതല്‍ കനവെ എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്്തിരുന്നു . പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു . ധ്വനി നമ്പ്യാര്‍ എന്ന ഹണി റോസിന്റെ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആരാധകർക്കായി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ടീസർ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. പുഴയോരത്ത് നടക്കുന്ന ഷൂട്ടിനിടയിൽ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് പോകുന്നതാണ് വിഡിയോയിൽ. താരം ഫെയ്സ്ബുക്കിൽ ഷൂട്ടിൽ നിന്നുള്ള മനോഹരമായ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഘോഷ് വൈഷ്ണവം ആണ് ചിത്രം പകർത്തിയിരിക്കുന്നത്.
ഇത് കണ്ട് ‘ഹണി..ഹണി’...എന്ന് ഏവരും വിളിക്കുന്നതും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാൻ നോക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. തല പാറയിൽ ഇടിക്കാതെ തലനാരിഴയ്ക്ക് താരം രക്ഷപ്പെടുകയായിരുന്നു. ശ്രേഷ്ഠയാണ് താരത്തെ ഫോട്ടോ ഷൂട്ടിനായി അണിയിച്ച് ഒരുക്കിയത്.