Latest News

പുതുവര്‍ഷത്തില്‍ ട്വിറ്റര്‍ ഇന്‍സ്റ്റ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് ദീപിക പദുകോൺ; കാരണം തിരക്കി ആരാധകർ

Malayalilife
പുതുവര്‍ഷത്തില്‍ ട്വിറ്റര്‍ ഇന്‍സ്റ്റ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് ദീപിക  പദുകോൺ; കാരണം തിരക്കി ആരാധകർ

ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുകോൺ. നടിയായും മോഡലുമായി എല്ലാം തിളങ്ങുന്ന താരത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. 2007 ൽ ഷാരൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തിയ താരം തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയും ചെയ്‌തു. ബോളിവുഡിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യയിൽ താരത്തിന് കൈനിറയെ ആരാധകരുണ്ട്. ദീപിക താരജാഡകളില്ലാതെ  എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ്  പുലർത്താറുള്ളത്. ഇതാണ് നടിയെ ആരാധകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ആകെ ചർച്ച ചെയ്യുന്നത് പുതുവർഷ ദിനത്തിൽ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തതിനെ കുറിച്ചാണ്. 

 ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും  ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്‌ബുക്ക് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തതോടെ ആരാധകരും ആശങ്കയിലായി.  താരം പോസ്റ്റുകൾ നീക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.  ഫേയ്സ്ബുക്കിൽ പുതിയ പ്രൊഫൈൽ ചിത്രം പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ പങ്കുവെച്ചിട്ടുണ്ട്.

 ദീപികയ്ക്ക് ഏകദേശം 5.2 കോടി ഫോളേവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാല് കോടിയോളം ഫേസ്‌ബുക്കിലും ട്വിറ്ററിൽ 2.7 കോടിയോളവും. മാത്രവുമല്ല ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു. എന്തായാലും ദീപികയുടെ നീക്കം വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. പ്രധാനപ്പെട്ട എന്തോ ഒരു കാര്യം ദീപിക പ്രഖ്യാപിക്കുവാൻ ഒരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ഒരു ചർച്ച സൃഷ്ടിക്കാൻ പോസ്റ്റുകൾ നീക്കം ചെയ്തതായിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവായിരുന്നില്ല താരം. ഇപ്പോൾ ഇതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിലെ മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുകയാണ് താരം. എന്തായാലും ദീപികയുടെ നീക്കം വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ.
 

Actress deepika padukone deleted all her post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES