പലപ്പോഴും സെലിബ്രിറ്റികള്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ നേരിടുന്ന വലിയ വെല്ലുവിളിയാണ് സൈബര്‍ ആക്രമണം. പലരും സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും വസ്ത്രധാരണം, ശരീരപ്രകൃതി, സാമ്പത്തികാവസ്ഥ, അഭിപ്രായം എന്നിവയുടെ പേരില്‍ ഇരയാകാറുണ്ട്. അധികമായും ഇത്തരം ദുരനുഭവങ്ങള്‍ സ്ത്രീകളായ സെലിബ്രിറ്റികള്‍ക്കാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്താറുമുണ്ട്.
എന്നാൽ ഇപ്പോള്‍ ഇത്തരത്തില്‍ തനിക്കെതിരെ വരുന്ന പരിഹസ, അധിക്ഷേപ കമന്റുകളില്‍ സഹികെട്ട് പ്രതികരിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ്. മലയാളികള്‍ക്ക് ഏറെ തന്നെ അഭിനേത്രിയായും അവതാരകയായും തെന്നിന്ത്യയ്ക്ക് സുപരിചിതയാണ് അനസൂയ സുപരിചിതയായത് ഭീഷ്മപര്‍വം റിലീസ് ചെയ്ത ശേഷമാണ്. ചിത്രത്തിലെ ആലീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്. കുറച്ച് പുരുഷന്മാര്‍ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്നും സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലര്‍ക്കും അറിയില്ലെന്നും അനസൂയ കുറിച്ചു. ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണെന്നും സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകള്‍ തുടരുകയാണെന്നും എല്ലാത്തിനും സെലിബ്രിറ്റികള്‍ വിശദീകരണം നല്‍കണമെന്ന അവസ്ഥയാണുള്ളതെന്നും അനസൂയ പറഞ്ഞു.