മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മക്കൾ എല്ലാവരും തന്നെ സിനിമയിൽ ചുവട് വയ്ക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഓണക്കാല വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണയും കുടുംബവും.
അതേസമയം ഇവരുടെ ഓണാഘോഷ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ അമ്മ സിന്ധുവും അഹാനയും ദിയയും ഇഷാനിയും തിളങ്ങിയപ്പോൾ ഹൻസിക പട്ടുപാവാടയിൽ സുന്ദരിയായി എത്തുകയും ചെയ്‌തു. അത്തപൂക്കളം ഒരുക്കുന്നതു മുതൽ സദ്യ വരെയുള്ള നിമിഷങ്ങളാണ് വിഡിയോയിൽ കാണാനാകുക. അവരവരുടെ യുട്യൂബ് ചാനലിലൂടെയാണ് അഹാനയും ഇഷാനിയും ഹൻസികയും ദിയയും തങ്ങളുടെ ഓണാഘോഷ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിഡിയോയിൽ ഓണത്തിന്റെ പ്രത്യേക ഫോട്ടോഷൂട്ടും കാണാം.
സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ തിരക്കിലാണ്. പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം പങ്കുവെയ്ക്കുന്നത്.