ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് സോനാക്ഷി സിൻഹ. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നടിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച യുവാവിനെ മുംബൈ സൈബര്‍ സെല്‍ വിഭാഗം അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
പൊലീസ് ഔറംഗബാദ് സ്വദേശിയായ ശശികാന്ത് ജാദവി (27)നെയാണ് നടിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സമാനമായിഇയാള്‍ മറ്റ് നടിമാരെയും തന്നെ അധിക്ഷേപിച്ചെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്‌തു. ഡിസിപി രശ്മി കരന്‍ഡികര്‍ സൈബറിടങ്ങളില്‍ സുരക്ഷയൊരുക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. പൊലീസിന് പ്രതിയെ പിടികൂടുകയും കര്‍ശന നടപടിയെടുക്കുകയും ചെയ്തതിന് നന്ദിയെന്ന് സോനാക്ഷി സിന്‍ഹ പ്രതികരിക്കുകയും ചെയ്‌തു.
അതേ സമയം സൈബറിടങ്ങളില്‍ അപമാനം നേരിടുന്നവര്‍ നിയമ നടപടി സ്വീകരിക്കാന്‍ സധൈര്യം മുന്നോട്ടുവരണമെന്ന് ഇപ്പോൾ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. മിഷന്‍ ജോഷുമായി സഹകരിച്ച് അബ് ബാസ് എന്ന പരിപാടിയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി സോനാക്ഷി പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ നടി ഈ അടുത്താണ് കമന്റ് ബോക്‌സ് തുറക്കുന്നതും.