പ്രിയപ്പെട്ടവര്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ വിട്ടു പിരിഞ്ഞതിനാല്‍ ഓണം ഉണ്ടായിരുന്നില്ല: സീമ

Malayalilife
  പ്രിയപ്പെട്ടവര്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ വിട്ടു പിരിഞ്ഞതിനാല്‍ ഓണം ഉണ്ടായിരുന്നില്ല: സീമ

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്.ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്ത് കോവിഡ്-19 എന്ന മഹാമാരി വലിയ ദുരിതം വിതച്ചതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തോട് ചേര്‍ന്ന് നില്‍ക്കില്ലെന്ന് വെളിപ്പെടുത്തുകയാണ്  നടി സീമ. ലോകം മൊത്തം ആളുകള്‍ മരിച്ചു വീഴുമ്ബോള്‍ എന്ത് ഓണം എന്നും അതോടൊപ്പം  ഐവി ശശിയും അമ്മയും അടുത്തടുത്ത വര്‍ഷങ്ങളില്‍ വിട്ടു പിരിഞ്ഞതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണം ആഘോഷിച്ചിട്ടില്ലെന്നും സീമ വെളിപ്പെടുത്തുന്നു. 

'ശശിയേട്ടന്‍ ഉള്ളപ്പോള്‍ ഓണാഘോഷം ഗംഭീരമായിരുന്നു. ശശിയേട്ടന് എന്നും ഓണമായിരുന്നു. എന്ന് പറയാം. ലൊക്കേഷനിലായാലും, വീട്ടിലായാലും ആഘോഷത്തിന് ഒരു കുറവുമുണ്ടാകില്ല. എല്ലാവരും ഒന്നിച്ച്‌ ചേര്‍ന്നുള്ള ആ ഓണക്കാലങ്ങളാണ് ഇപ്പോഴും എപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ശശിയേട്ടന്‍ പോയപ്പോള്‍ അതൊക്കെകൂടിയാണ് നഷ്ടമായത്. ശശിയേട്ടനും അമ്മയും അടുത്തടുത്ത വര്‍ഷങ്ങളില്‍ വിട്ടു പിരിഞ്ഞതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണഘോഷമില്ല.

 ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ പറ്റിയ ഒരു സാഹചര്യവുമില്ലല്ലോ, ലോകം മൊത്തം ആളുകള്‍ മരിച്ചു വീഴുമ്ബോള്‍ എന്ത് ഓണം. എല്ലാവരും എത്രയും പെട്ടെന്ന്‍ ഈ ദുരിതത്തില്‍ നിന്ന് കരകയറട്ടെ എന്നാണ് എന്റെ ആശംസ. ഇനി വരുന്ന ഓണക്കാലങ്ങള്‍ സന്തോഷമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം'. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ പറയുന്നു.

Read more topics: # Actress Seema words about onam
Actress Seema words about onam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES