എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടന്‍. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം: പൊന്നമ്മ ബാബു

Malayalilife
എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടന്‍. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തി കൂടിയാണ്  അദ്ദേഹം: പൊന്നമ്മ ബാബു

ലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും ഇപ്പോള്‍ പൊന്നമ്മ പ്രേക്ഷകര്‍ക്ക് സ്വാദ് വിളമ്പുന്നു. എന്നാൽ ഇപ്പോൾ മലയാള സിനിമയുടെ പ്രിയ ഹാസ്യതാരമായ ജഗതി ശ്രീകുമാറിനെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടന്‍. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം,. അമ്പിളി ചേട്ടന്‌റെ തിരിച്ചുവരവിനായി ഓരോ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്നസെന്റ് ചേട്ടനും ഞാനും അമ്പിളി ചേട്ടനുമൊക്കെ ഒന്നിച്ച് അഭിനയിച്ച ഞാന്‍ ഇന്നസെന്റാണ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്.

എന്റെ ഭാഗം കഴിഞ്ഞു ഇനി ഞാന്‍ പോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തോ പതിവില്ലാതെ എന്റെ തലയില്‍ കൈവച്ചിട്ട് പറഞ്ഞു. പൊന്നമ്മ നന്നായി വരും. ആ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട്. മലയാളത്തിലെ അതുല്യ നടന്‍ അമ്പിളി ചേട്ടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ എന്നുമാണ്  പൊന്നമ്മ ബാബു ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്. 

Actress Ponnamma Babu words about actor Jagathy sreekumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES