Latest News

അയ്യോ ഇത് ഭാമ തന്നെയോ; വൈറലായി നടിയുടെ സെൽഫി ചിത്രം

Malayalilife
അയ്യോ ഇത് ഭാമ തന്നെയോ;  വൈറലായി നടിയുടെ  സെൽഫി ചിത്രം

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച പുതിയ മേക്ക് ഓവർ ചിത്രമാണ് വൈറലായി മാറാണുന്നത്.

 ആരാധകരെ ഏറെ  അമ്പരപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ച പുതിയ ചിത്രം. ചിത്രം കാണുന്നതിലൂടെ ഇത് ഭാമ തന്നെയാണോ എന്ന് ഒറ്റ നോട്ടത്തിലൂടെ മനസിലാക്കാൻ ഏറെ ശ്രമം നടത്തുകയാണ്.  ഭാമ തന്റെ പുതിയ ചിത്രത്തില്‍ വന്‍ മേക്കോവറിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ചിത്രത്തില്‍ നിന്ന് കവിളുകള്‍ കുറഞ്ഞ് നീണ്ടമുഖമായി മാറിയതായാണ് മനസിലാക്കാനാകുന്നത്. ആരാധകര്‍ കമന്റുകളിലൂടെ എന്തൊരു മാറ്റമാണിതെന്നും പെട്ടെന്ന് കണ്ടാല്‍ മനസിലാക്കാനാകില്ലെന്നുമൊക്കെ  ചൂണ്ടിക്കാട്ടുന്നുണ്ട്.

 ഭാമയുടെ ചിത്രത്തിന് ആരാധകര്‍ക്ക് പുറമേ നടിമാരും കമന്റുകളുമായി എത്തിയിട്ടുണ്ട്. ഭാമയുടെ ചിത്രത്തിന് വീണ നായര്‍, രാധിക, പ്രിയ മോഹന്‍, പ്രിയങ്ക നായര്‍, നമിത, മാളവിക മേനോന്‍ എന്നിവരൊക്കെ  കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

Actress Bahama new picture goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES