Latest News

അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍; ചിത്രം പങ്കുവച്ച് നടി അനുശ്രീ

Malayalilife
അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍; ചിത്രം പങ്കുവച്ച് നടി  അനുശ്രീ

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ബാലുവിനെ കുറിച്ച്‌ താരം പറയുന്ന വാക്കുകള്‍ ആണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. 

 ഫോണിന്റെ ചിത്രം അടക്കം പങ്കുവച്ച്‌ അന്നും ഇന്നും ..ഈ ഫോണില്‍ ബാലുച്ചേട്ടന്‍…ഒരിക്കലും മറക്കില്ല. എന്നായിരുന്നു നടി അനുശ്രീ കുറിച്ചിരിക്കുന്നത്. അതോടൊപ്പം നിങ്ങളുടെ സംഗീതത്തിലെ വിശുദ്ധിയും ദൈവത്വവും എന്നെന്നേക്കുമായി തുടരും  എന്നും താരം കുറിച്ചു. 

 തൃശൂരിൽ മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി പോയി മടങ്ങിവരുന്നതിനിടയിലാണ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തിലാകുന്നത്. ബാലഭാസ്കര്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് അപകടത്തില്‍ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  അന്തരിച്ചത്.  സംഭവസ്ഥലത്തു തന്നെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.

 

Actress Anusree shared the wallpaper picture of her phone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES