മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വ്വതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. കൊറൊണയുടെ പശ്ചാത്തലത്തില്‍ മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ എസ് എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച 'ഒന്നായിടും ലോകം' എന്ന ഗാനം ഈയിടെ പുറത്തു വന്നിരുന്നു. മാല രചിച്ച ഈ ഗാനം ഏറെ വൈറലായിരുന്നു. മമ്മൂട്ടിയാണ് ഈ പാട്ട് റിലീസ് ചെയ്തിരുന്നത്. ഇതോടെ മാലയുടെ മകന്‍ അനന്തകൃഷ്ണനും ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇപ്പോൾ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരെ പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മേക്കപ് ആർട്ടിസ്റ്റും ട്രാൻസ്ജന്റുമായ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ അനന്തകൃഷ്ണൻ ലൈംഗീക അധിക്ഷേപവും, വൃത്തികെട്ട രീതിയിൽ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് ഇപ്പോൾ പോലീസ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.
അതെ സമയം ഇരയായ ആളുമായി പല വട്ടം മാലാ പാർവതിയുടെ സ്വാധീനവും മറ്റും വയ്ച്ച് ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൂടാതെ മാലാ പാർവതി പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ നീക്കം നടത്തുകയും ചെയ്‌തു എന്നുള്ള ആരോപണം ഉയരുകയും ചെയ്‌തു. മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ് സ്ത്രീ സമൂഹത്തേ മൊത്തത്തിൽ ലൈംഗീകമായി ആക്ഷേപിക്കുന്ന പരസ്യ നിലപാട് സ്വീകരിച്ച മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കുന്നു എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.അതോടൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ് അനന്തകൃഷ്ണൻ അയച്ച് അശ്ലീല ചാറ്റുകൾ പുറത്ത് വിടുകയും ചെയ്തിരുന്നു.
ഇതിനിടെ പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ് പൊതു സമൂഹത്തിന് ഏറെ അപമാനമായ വിഷയത്തിൽ നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നല്കിയത്. ഇരയും വേട്ടക്കാരനും തമ്മിൽ ഈ പരാതിയുടെ നടപടി ക്രങ്ങൾ പുരോഗമിക്കവേ അനുനയ നീക്കങ്ങൾ നടക്കുന്നതായും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇരിട്ടടി പോലെ കേസിൽ മാലാ പാർവതിയുടെ മകനെതിരെ എഫ്.ഐ.ആർ ഇട്ടതും അറസ്റ്റ് ചെയ്യാൻ ഉള്ള നടപടികൾ ആരംഭിച്ചത് പ്രശ്നം സമവായത്തിൽ ഒതുക്കി തീർത്തപ്പോഴാണ്.
പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് പരാതി നൽകിയത് ഗുരുതരമായ ലൈംഗീക കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടതിനാൽ ആ വിവരം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു. ഇത്രയും ഭീകരമായ ലൈംഗീക കുറ്റകൃത്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ട് മറച്ചു വയ്ക്കാൻ ആകില്ല എന്നും അതിനാലാണ് ഡി.ജി.പിക്ക് പരാതി നല്കിയത് എന്നുമാണ് പൊതുപ്രവർത്തകനായ ടി.എസ് ആശിഷ് പറയുന്നത് . മാലാ പാർവതിയേ പോലെയുള്ള നടിയും ആക്ടിവിസ്റ്റും എന്തുകൊണ്ട് ഇത്രയും വലിയ ലൈംഗീക കുറ്റകൃത്യം ഉണ്ടായിട്ട് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. രഹ്ന ഫാത്തിമ അടക്കം ഉള്ള ഇടതുപക്ഷ സ്ത്രീ ആക്ടിവിസ്റ്റുകൾ ഇതറിഞ്ഞിട്ടും മൗനം പാലിച്ചു എന്നും പരാതിക്കാരൻ ചോദ്യമുയർത്തുകയും ചെയ്യുന്നു.