Latest News

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനാവുന്നു;കുഞ്ഞതിഥി വരുന്ന സന്തോഷം പങ്കുവച്ച് താരം

Malayalilife
 നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനാവുന്നു;കുഞ്ഞതിഥി വരുന്ന  സന്തോഷം പങ്കുവച്ച്  താരം

ട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്‌തു. ഈ കൊറോണ കാലത്തും ഏവരും കുടുംബത്തോടൊപ്പം ആഘോഷപൂർണമാക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതിനൊപ്പം ഇക്കൊല്ലത്തെ ഓണം വിഷ്ണു ഉണ്ണികൃഷ്‍ണന് സ്‌പെഷ്യലായി മാറിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ഓണം എന്ന് മാത്രമല്ല കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്നാണ് എന്നുള്ള സന്തോഷവും പങ്കുവച്ചിരിക്കുകയാണ്.

ബാലതാരമായി തന്നെ മലയാള  സിനിമയില്‍ എത്തപ്പെട്ട താരം തിരക്കഥാകൃത്തായി എത്തിയതോടെയായിരുന്നു ഏറെ ശ്രദ്ധ നേടിയത്.  വിഷ്ണു ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിവാഹിതനായത്. ഭാവി വധുവിനൊപ്പമുള്ള ചിത്രം വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു  പങ്കുവെച്ച് കൊണ്ട് വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്. ചിത്രം വ്യാപകമായി വൈറലായി മാറിയിരുന്നത്  'നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ' എന്ന ക്യാപ്ഷൻ പങ്കുവച്ച് എത്തിയത്. 

വിഷ്ണു ഉണ്ണികൃഷ്ണനും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുമായിട്ടുള്ള വിവാഹം ഫെബ്രുവരി രണ്ടിനായിരുന്നു  നടക്കുന്നത്. വിവാഹശേഷമുള്ള ഇരുവരുടെയു ആദ്യ ഓണം ആണെന്നുള്ള സന്തോഷത്തിനൊപ്പമാണ് ഞങ്ങള്‍ ഇനി മൂന്ന് പേരാണ് എന്ന് സൂചിപ്പിച്ച് വിഷ്ണു സന്തോഷം പങ്കുവച്ചത്.  താരം  അതോടൊപ്പം ഭാര്യ ഐശ്വര്യയെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. അതേസമയം  ഭര്‍ത്താവ് എന്ന റോളില്‍ നിന്നും അച്ഛന്‍ എന്ന വേഷം മാറാനൊരുങ്ങുകയാണ് വിഷ്ണു.  താരദമ്പതിമാര്‍ക്ക് ആശംസകള്‍ പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് അറിയിച്ച് എത്തിയിരിക്കുന്നത്.

Actor vishnu unnikrishnan waiting for their first child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES