മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറെ നാളുകളായി ആലുവ മുട്ടം വഴി യാത്ര ചെയ്യുമ്പോൾ കാണാറുള്ള ലോട്ടറി വിറ്റ് നടക്കുന്ന ആഷിക്ക് എന്ന പതിനാറുകാരനെ കുറിച്ചാണ് താരം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകളിലൂടെ ...
തായികാട്ടുകര റെയിൽവേ ഗെയ്റ്റിന് സമീപം മൊക്കത്ത് സക്കിറിന്റെ വാടക വീട്ടിൽ ആണ് ആഷികും കുടുംബവും താമസിച്ചു വരുന്നത്. അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാൽ വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ ഒരു നേരത്തെ ഉപജീവന മാർഗ്ഗത്തിനായിട്ടാണ് പ്ലസ് വൺ കാരനായ ആഷിക് ലോട്ടറി കച്ചവടം നടത്തി വരുന്നത്. എന്നാൽ ആദ്യം ചെറിയ തോതിൽ മുട്ടത്ത് കുടുംബശ്രീ യുടെ കിയോസ്ക്കിൽ ചായയും ചെറുകടിയും ഒക്കെയായി ചെറിയ കച്ചവടം നടത്തി വരുകയായിരുന്നു ഈ കുടുംബം. എന്നാൽ കൊറോണ വ്യാപന പശ്ചാത്തതിൽ തീരെ കച്ചവടം ഇല്ലാത്ത സാഹചര്യത്തിലാണ് ലോട്ടറി കച്ചവടവുമായി ആഷിക് ഇറങ്ങിയിരിക്കുന്നത്. അകനാട് ഹയർ സെക്കണ്ടറി ഹൈസ്സ്കൂൾ + 1 പഠിക്കുകയാണ് ഇപ്പോൾ ഈ മകൻ. പട്ടിണി മണക്കുമ്പോൾ കുട്ടികൾക്ക് ചെയ്യാൻ പറ്റിയ പണി എന്നനിലക്ക് കടയിൽ ഉണ്ടായിരുന്ന ലോട്ടറി എടുത്തുവിറ്റാണ് അന്നന്നത്തെ ചിലവ് നടത്തി പോരുന്നതും. 3 സെന്റ് സ്ഥലം എവിടെ എങ്കിലും കിട്ടിയാൽ ഈ കുടുംബത്തിനായി പഞ്ചായത്ത് വീട് വെച്ച് കൊടുക്കും. അത് കൊണ്ട് തന്നെ ഈ മകനെ സഹായിക്കണമെന്നാണ് നടൻ ടിനി ടോം വീഡിയോയിലൂടെ തുറന്ന് പറയുന്നത്.
ഷെയർ ചെയ്ത് സഹായിക്കുക ഈ മകനെ. അഷറഫ് എന്ന ഈ പയ്യനും കുടുംബവും തായികാട്ടുകര ഇപ്പോൾ വാടകക്ക് റെയിൽവേ ഗെയ്റ്റിന് സമീപം മൊക്കത്ത് സക്കിറിന്റെ വാടക വീട്ടിൽ താമസിക്കുകയാണ് ഉപ്പാക്കും ഉമ്മാക്കും അസുഖം ഉള്ളവർ ആണ് ചെറിയ തോതിൽ മുട്ടത്ത് കൊടുംബശ്രീ യുടെ കിയോസ്ക്കിൽ ചായയും ചെറുകടിയും ഒക്കെയായി ചെറിയ കച്ചവടം ചെയുന്നുണ്ട് കൊറോണ കാരണം ഇപ്പോൾ തീരെ കച്ചവടം ഇല്ല മകൻ അഷറഫ് (ലോട്ടറി വിറ്റ പയ്യൻ )അകനാട് ഹയർ സെക്കണ്ടറി ഹൈസ്സ്കൂൾ + 1 പഠിക്കുകയാണ് പട്ടിണി മണക്കുമ്പോൾ കുട്ടികൾക്ക് ചെയ്യാൻ പറ്റിയ പണി എന്നനിലക്ക് കടയിൽ ഉണ്ടായിരുന്ന ലോട്ടറി എടുത്തുവിറ്റതാണ്.3 സെന്റ് സ്ഥലം എവിടെ എങ്കിലും കിട്ടിയാൽ പഞ്ചായത്ത് വീട് വെച്ച് കൊടുക്കും നമുക്ക് ഒന്നായി പരിശ്രമിക്കാം
Posted by Tiny Tom on Wednesday, April 28, 2021