മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷോബി തിലകൻ. നിരവധി പാരമ്പരകളുടെയും സിനിമയുടെയും ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് നാറാണത്ത് തമ്പുരാൻ എന്ന ചിത്രത്തിൽ നടൻ ബാബുരാജിന് ശബ്ദം കൊടുത്തുകൊണ്ട് പ്രവേശിച്ചു. യാത്ര, ഗ്രേറ്റ് ഫാദർ, പുതിയ നിയമങ്ങൾ എന്നീ ചിത്രങ്ങളുടെ തമിഴ് പതിപ്പിൽ മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഷോബി തിലകനാണ്.
എന്നാൽ ഇപ്പോൾ തിലകന് വേണ്ടി ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണിപ്പോൾ. അച്ഛൻ എന്ത് പറയുമെന്നോർത്ത് തനിക്ക് വലിയ ഭയമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പെയ്തൊഴിയാതെ എന്ന സീരിയലിനായാണ് ഷോബി തിലകന് ഡബ്ബ് ചെയ്തത്. അച്ഛൻ അന്ന് ആശുപത്രിയിലായിരുന്നു എന്നും അച്ഛനൊപ്പം തന്നെയാണ് എപ്പിസോഡ് കണ്ടതെന്നും ഷോബി പറഞ്ഞു.
ഷോബി തിലകന്റെ വാക്കുകൾ
ആ സമയത്ത് അച്ഛൻ എന്ത് പറയും എന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാൻ. അവസാനം അച്ഛൻ പറഞ്ഞു എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളൽ ഇടുന്നത്. ഞാൻ പറഞ്ഞു ആ മൂളൽ വേണ്ടെന്ന് ഞാൻ പറഞ്ഞതായിരുന്നു. അവർ കേട്ടില്ല. അത് വേണം എന്ന് പറഞ്ഞു. അവർ അങ്ങനെയൊക്കെ പറയും നമ്മൾ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളു എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല,’ ഷോബി തിലകൻ പറഞ്ഞു. ‘നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛൻ പറയില്ല. അത് വേണമെങ്കിൽ പുള്ളിയുടെ നോട്ടത്തിൽ നിന്നും മൂളലിൽ നിന്നുമൊക്കെ നമ്മൾ ഊഹിച്ചോളണം.