Latest News

മുടി നെറുകയില്‍ കെട്ടി കൂടുതല്‍ ചെറുപ്പമായി റഹ്മാന്‍; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
മുടി നെറുകയില്‍ കെട്ടി കൂടുതല്‍ ചെറുപ്പമായി റഹ്മാന്‍; ചിത്രങ്ങൾ വൈറൽ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച താരങ്ങളിലൊരാളായ റഹ്മാന്‍ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറിനിന്ന റഹ്മാന്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

 മീശ കളഞ്ഞ്, മുടി നെറുകയില്‍ കെട്ടിവെച്ചു കൊണ്ടുള്ള റഹ്മാന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  നിങ്ങള്‍ക്കും മമ്മൂക്കയ്ക്കുമൊക്കെ പ്രായം റിവേഴ്സ് ഗിയറിലാണോ സഞ്ചരിക്കുന്നതെന്നാണ് ആരാധകർ ചോദ്യമായി എത്തുന്നത്. മലപ്പുറം സ്വദേശിയായ റഹ്മാന്‍ കുടുംബസമേതം ഇപ്പോള്‍ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. സംഗീതഞ്ജന്‍ എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് നടന്റെ പത്നി. 

അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. 90കള്‍ക്ക് മുമ്പ് ഒരു വര്‍ഷത്തില്‍ 10 സിനിമകളില്‍ വരെ അഭിനയിച്ചിരുന്ന റഹ്മാനെ പിന്നീട് മലയാള സിനിമയില്‍ അധികം കണ്ടില്ല. എങ്കിലും ഇടയ്ക്കെത്തി ചില ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു.

Read more topics: # Actor rahman new pic goes viral
Actor rahman new pic goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES