തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, ചലച്ചിത്രസംവിധായകനും, നൃത്ത സംവിധായകനുമായി തിളങ്ങുന്ന താരമാണ് പ്രഭുദേവ. ചടുലമായ നൃത്തചുവടുകൾ ചെയ്തുകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നതിനാൽ അദ്ദേഹത്തെ ഏഷ്യയിലെ മൈക്കിൾ ജാക്‌സൺ എന്നാണ് വിളിക്കുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം വിവാഹിതനാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
കാതലൻ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. എന്നാൽ ഇപ്പോൾ നടൻ വീണ്ടും വിവാഹിതനാകാൻ പോകുന്നു എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രഭുദേവ
ഒരു വിവാഹത്തിനും ലിവിംഗ് ടുഗദറിനും ശേഷമാണ് വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ എന്നാൽ വിവാഹ വാർത്തയെപ്പറ്റി വാർത്തയോട് പ്രതികരിച്ചിട്ടില്ല. തന്റെ പെങ്ങളുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് തമിഴ് ആചാരപ്രകാരം രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം ലഭ്യമായിട്ടുമില്ല.
അതേസമയം പ്രഭു ദേവ നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. രണ്ട് ആൺകുട്ടികളാണ് ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഉള്ളത്. പിന്നീട് റംലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു പ്രഭു റംലത്തുമായി വിവാഹ മോചനം നേടിയതും.എന്നാൽ വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും എല്ലാം തന്നെ.