നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ

Malayalilife
നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ തന്നോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല; തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും നായകനായും , സഹനടനായും , വില്ലൻ കഥാപാത്രങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിച്ചു. അടുത്തിടെ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തി കൊണ്ട് നടൻ രംഗത്ത് എത്തിയിരുന്നു.എന്നാൽ  ഇപ്പോള്‍ എന്തിനാണ് ആളുകള്‍ തന്നോട് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട്  അസഹിഷ്ണുത കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറയുകയാണ് കൃഷ്ണകുമാർ.

കൃഷ്ണകുമാറിന്റെ വാക്കുകളിലൂടെ...

ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല. അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്. 

കമ്മ്യൂണിസ്‌റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്‌ബോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റിവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. 

Actor krishnakumar words about I do not understand why people are intolerant of Narendra Modi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES