മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മക്കളെല്ലാവരും അഭിനയ രംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു. ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന കുടുംബമായിരുന്നു കൃഷ്ണകുമാറിന്റെത്. എന്നാൽ ഇപ്പോൾ ദിയ കൃഷ്ണയുടെ ഗന്ധകണ്ണഴകി എന്ന പാട്ടിന് നടത്തിയ മേക്ക് ഓവേറിനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയായിരുന്നു കഴിഞ്ഞ് പോന്നിരുന്നതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ഒസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടെ ഗന്ധകണ്ണഴകി എന്ന പാട്ടിന് നടത്തിയ മേക്ക് ഓവർ വിഡിയോയാണ് ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
താരപുത്രിയുടെ ഗന്ധകണ്ണഴകി ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. നിരവധി പേരാണ് ഈ ഡാൻസ് വീഡിയോക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരുന്നത്. ഡാൻസ് വീഡിയോയ്ക്ക് വേണ്ടി ദിയയെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നത് റിനി അലക്സ് എന്ന മേക്ക് അപ്പ് ആർട്ടിസ്റ്റാണ്. പച്ച ലഹങ്ക ഉടുത്ത് എത്തിയ ദിയയുടെ ലുക്ക് തന്നെ മാറിപ്പോയി എന്നാണ് ആരാധകർ നൽകിയിരിക്കുന്ന കമന്റ്.