മക്കളൊക്കെ ഭാവിയില്‍ വിവാഹിതരായേക്കും; കെട്ടിയില്ലെങ്കിലും കുഴപ്പമില്ല; മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍

Malayalilife
മക്കളൊക്കെ ഭാവിയില്‍ വിവാഹിതരായേക്കും; കെട്ടിയില്ലെങ്കിലും കുഴപ്പമില്ല; മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍ തുറന്ന് പറയുകയാണ്.

മക്കളൊക്കെ ഭാവിയില്‍ വിവാഹിതരായേക്കും. കെട്ടിയില്ലെങ്കിലും കുഴപ്പമില്ല. കലാജീവിതത്തിലേക്ക് വരികയാണെങ്കില്‍ കല്യാണം കഴിക്കാതിരിക്കുകയെന്ന് അവരോട് പറയാറുണ്ട്. കരിയര്‍ നല്ല രീതിയില്‍ ആയി വരാന്‍ 30-35 വയസ്സാവും. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിവാഹമെങ്കില്‍ ചിലപ്പോള്‍ കലാജീവിതം കുടുംബജീവിതവും ഇല്ലാത്ത അവസ്ഥയാവും.

ഞങ്ങള്‍ക്ക് പല സ്റ്റേജിലും കുട്ടികളുണ്ടായിട്ടുണ്ട്. 30 കളിലായിരിക്കുമ്പോഴായിരുന്നു ഹന്‍സിക ജനിച്ചത്. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മകളെ കാണുമ്പോള്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയില്ലേയെന്നുള്ളതാണ്. പെണ്‍കുട്ടിയായതിനാല്‍ വിവാഹം കഴിഞ്ഞ് വേറെ വീട്ടില്‍ പോവുന്നതാണ് പ്രധാന കാര്യമെന്ന് വിശ്വസിക്കുന്നയാളല്ല. ഒസിഡി പ്രശ്‌നമുണ്ട് ഭാര്യയ്‌ക്കെന്നും അതുവെച്ച് താനാരേയും ട്രബിള്‍ ചെയ്യാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന രസകരമായ ട്രോളുകളെല്ലാം ആസ്വദിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. നമ്മളെല്ലാവരും ഒരു ഓര്‍ബിറ്റിലൂടെ പോവുന്നവരാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ ഇന്നും താന്‍ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് സംസാരിക്കാറുള്ളത്. അതേക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ സംസാരിക്കാറില്ല. അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്തുപോവുന്നതാണ് താല്‍പര്യം.

നടക്കും, നടക്കാന്‍ പോവുന്ന കാര്യമാണ്. ഈഫ് എന്നൊരു കണ്ടീഷന്‍ വെക്കരുത്. നടക്കുമെന്നുറപ്പിക്കണം. മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയാറുള്ളൂ. പണ്ടൊക്കെയാണേല്‍ കാര്‍ട്ടൂണായിരുന്നു. കരുണാകരനെക്കുറിച്ച് എപ്പോഴും കാര്‍ട്ടൂണ്‍ വരാറുണ്ട്. ഇത് തടഞ്ഞൂടേയെന്ന് ചോദിച്ചപ്പോള്‍ ഞാനെന്തിന് തടയണം, കുപ്രസിദ്ധിയുടെ കു മറച്ച് പിടിച്ചാല്‍ അതും പ്രസിദ്ധിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്രോളുകള്‍ ആരെങ്കിലും ചെയ്‌തോട്ടെ, അത് ജീവിതമാര്‍ഗമാണെങ്കില്‍ നടക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറയുന്നു.
 

Actor krishnakumar words about daughters marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES